ജെറാഡിനെ പൂർത്തീകരിച്ചവൻ; ചെമ്പടയുടെ കപ്പിത്താൻ !!
“നിങ്ങളെന്റെ പ്ലാനിൽ ഇടം പിടിക്കുന്നില്ല ജോർഡാൻ, ഫുൾ ഹാം നിങ്ങളുടെ അവൈലബിലിറ്റി അന്വേഷിക്കുന്നുണ്ട്.. ഞാൻ അവരോട് അനുകൂലമായി പ്രതികരിക്കട്ടെ,..ഇല്ലേൽ ബെഞ്ചിൽ ഇരിക്കാൻ തയ്യാറാകൂ..”
.
സണ്ടർ ലാന്റ് നെ ആരാദ്ധിച്ച് കളിച്ച് വളർന്ന് സണ്ടർ ലാന്റ് ൽ നിന്നയാൾ ലിവർപൂളിലെത്തുന്നത് തന്നെ ജറാഡിനെ – തന്റെ ഐഡിയലിനെ മദ്ധ്യനിരയിൽ പാർട്ണർ ചെയ്യാമെന്ന ആഗ്രഹത്തിനാലാണ്..
റോഡ്ജേഴ്സ് പറഞ്ഞതിനയാൾക്ക് ഒറ്റ മറുപടിയേ ഉണ്ടായിരുന്നു; “നിങ്ങളെന്റെ സ്ഥാനം ഞാൻ അർഹിക്കുന്നെന്ന് തോന്നുമ്പോൾ തരൂ,,.. ഐ വിൽ ഫൈറ്റ് ഫോർ ദാറ്റ്”
റോഡ്ജേഴ്സിന്റെ ലിവർപൂൾ മൂന്ന് ലാപിനപ്പുറം ലീഗ് കിരീടം ഉറപ്പിച്ചിരിക്കുന്ന നിമിഷം; ഒരു റെഡ് കാഡ് , ഒരാളുടെ റെഡ് കാഡ് ടീമിന്റെ മൊത്തം ബാലൻസ് നഷ്ടമാക്കുന്നു.. കിരീടം കയ്യകലത്ത് കൈവിട്ട് പോകുന്നു..!
.
ജറാഡിന് ശേഷം ആരെന്ന ചോദ്യത്തിന് ജോർഡാൻ എന്ന പേർ ചാന്റ് ചെയ്താണ് ആൻഫീൽഡ് മറുപടി നൽകുന്നത്..
അവർക്കറിയാമായിരുന്നു -ഇനിയങ്ങോട്ട് ദിശയറിയാതെ ഉഴലാൻ പോകുകയാണെന്ന്,കൈവിടില്ലെന്ന് ഉറപ്പുള്ള കരൾ പറിച്ച് തരുന്ന ഒരുത്തനെ,. ഒരുത്തനെ., ആ കൂട്ടത്തിലുള്ളുവെന്ന്..
കെന്നി ഡാൽഗ്ലിഷ് അടക്കം ഇടക്കാലത്ത് പരാജയപ്പെട്ടിടത്ത് ജോർഡാൻ കാത്തിരിക്കുകയായിരുന്നു കാലത്തെ..!
.
ക്ലോപ് വന്നിറങ്ങുന്നതെ, ജോർഡാനോട് പൊസിഷൻ ഷിഫ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടാണ്..
ക്ലാവനും ദേജനുമടങ്ങുന്ന തീർത്തും ദുർബലമായ ബാക് ഫോറിനെ പ്രൊട്ടക്ട് ചെയ്ത് കൊണ്ടയാൾ ക്ലോപിന്റെ പ്രിയപുത്രനാകുന്നു..
.
ആൻഫീൽഡ് ബാഴ്സ യെ കാത്തിരിക്കുകയാണ്..
ക്ലോപ് ന്റെ പെപ് ടോക് കഴിഞ്ഞതിനുശേഷം ക്യാപ്റ്റന്റെ ആം ബാഡ് അണിഞ്ഞയാൾ ടീമിനെ അഭിമുഖീകരിക്കുകയാണ്..;ക്ലോപ് ന്റെ മനോഹരമായ പെപ് ടോക് ന് ശേഷം ജോർഡാന് എന്താണ് ഓഫർ ചെയ്യാനാകുന്നതെന്ന് ഉറ്റ് നോക്കുന്ന നിമിഷങ്ങൾക്കിടയിലൊന്ന് അയാൾ നിശബ്ദനായി തല മുകളിലേക്കുയർത്തി പറഞ്ഞു; എനിക്ക് പറയാനൊന്നുമില്ല,. ചെയ്യാനാണുള്ളത്,,.. ഞാൻ അത് നിങ്ങൾക്ക് മുന്നിൽ നിന്ന് ചെയ്ത് കാണിച്ച് തരാം,”
ആ രാത്രി ആദ്യ ഗോളിലേക്കയാൾ വഴിവച്ച് കൊണ്ടത് അന്വർത്ഥമാക്കുമ്പോൾ..
പേരു കേട്ട.. പ്രസ് റെസിസ്റ്റന്റ് ആയ ബാഴ്സ മദ്ധ്യനിര അയാൾക്കും അഞ്ചെട്ട് കാതങ്ങൾക്കും പുറകിലായിരുന്നു..!
ആദ്യ മിനുട്ടുകളിലൊന്നിൽ മൈതാനത്ത് പരിക്കേറ്റ് വീണ് പുളഞ്ഞ വേദനസംഹാരികളുടെ ഹെവി ഡോസുകളാൽ മാത്രം കളിയിൽ തുടർന്ന അയാൾക്ക് പിറകിൽ അയാൾ കാണിച്ച വഴികളിലൂടെ സഞ്ചരിക്കേണ്ടതായി മാത്രമേ മറ്റു പത്ത് പേർക്കും ഉണ്ടായിരുന്നുള്ളു..
.
സി എൽ ന്റെ നിറുകയിൽ അയാൾ ആ യാത്രയവസാനിപ്പിക്കുമ്പോൾ ക്ലോപ് ആദ്യം ഓടിയെത്തിയതയാളുടെ അടുത്തേക്കായിരുന്നു..
തോൽവികളുടെ നിരാശകളുടെ പരിഹാസങ്ങളുടെ കുറ്റപ്പെടുത്തലുകളുടെ രാത്രികളെ പുറകിലാക്കി ജേതാക്കളുടെ മെഡൽ അവർക്കായി സെറ്റ് ചെയ്തപ്പെട്ട രാത്രിയിൽ ക്ലോപിന്ന് താങ്ങായി ആ ചുമലുകളേ ഉണ്ടായിട്ടുള്ളു ഏറെ ക്കാലം എന്ന കാവ്യനീതിയോടെ അവസാനം…!
.
കാത്തിരിപ്പിനവസാനമായി പി എൽ ലേക്ക് കുതിക്കുന്ന ടീമിലെ ഏറ്റവും ഡിഫൈൻ മൊമന്റ്; ഫാബിഞ്ഞോക്ക് പരിക്ക്.. അയാളുടെ ഇമ്പാക്റ്റ് റെഡ്സിൽ അത്രക്കുണ്ടായിരുന്നു..
ക്ലോപ് ഒരിക്കൽ കൂടി ജോർഡാനെ അടുത്തേക്ക് വിളിക്കുന്നു..”നിനക്ക് ഇഷ്ടമില്ലാത്ത പൊസിഷൻ ആണെന്നറിഞ്ഞ് കൊണ്ടാണ് ഒരിക്കൽ കൂടി എനിക്ക് വേണ്ടി.. നമ്മക്ക് വേണ്ടി നീ ഡി എം റോൾ ചെയ്യണം.. ”
പിന്നീട് ക്ലോപ് തന്നെ പറഞ്ഞിട്ടുണ്ട്; ഒരു കോച്ചെന്ന നിലയിൽ ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല.. ആഞ്ജാപിച്ചിട്ടേയുള്ളുവെന്നും.. ജോർഡാനോട് മാത്രമായിരുന്നു ആവശ്യപ്പെട്ടിട്ടുള്ളതെന്നും..
മാൻ സിറ്റിക്ക് ഒരു തിരിച്ച് വരവ് മണത്തിരുന്നു.. തൊട്ട് മുമ്പത്തെ സീസൺ അവർക്കതിന്ന് കഴിഞ്ഞിട്ടുമുണ്ടായിരുന്നു…
ജോർഡാൻ ആ പ്രതീക്ഷയെ നിഷ്കരുണം ഇല്ലാതാക്കി..ഫാബീഞ്ഞോ യെ ഒരിക്കൽ പോലും ഞങ്ങൾ ആ കാലയളവിൽ മിസ് ചെയ്തിരുന്നില്ലെന്നത് തിരിഞ്ഞ് നോക്കുമ്പോൾ ആശ്ചര്യമാണ്..!
.
ബിബിസി ഫൂട്ബോൾ പ്ലെയർ ഓഫ് ദ് ഇയർ പുരസ്കാരം കൊണ്ടതിനെ അടിവരയിട്ട് കഴിഞ്ഞു..
പി എൽ പ്ലേയർ ഓഫ് ദ് ഇയർ ഉം ആൻഫീൽഡ് കാത്തിരിക്കുന്നുണ്ട്…
.
കളിക്കളത്തിനപ്പുറവും അയാൾ ആ ആംബാഡ് അണിഞ്ഞിരുന്നു അദൃശ്യമായെന്നോണം..
സ്റ്റർലിംഗ് -ജോ ഇഷ്യു പറഞ്ഞവസാനിപ്പിച്ചതയാളാണെന്ന് പറഞ്ഞത് ഗരത് സൗത്ഗേറ്റ് ആണ്..
കോവിഡ് 19 പടർന്ന് പിടിക്കുമ്പോഴും ആദ്യവസാനം അയാൾ പ്രവർത്തികളായി മുന്നിലുണ്ട്..മറ്റെല്ലാ പി എൽ ക്യാപ്റ്റന്മാരേയും കൂട്ട് പിടിച്ചുകൊണ്ട്..
.
ലെറ്റ് മി സംസ് അപ്..:
മനോഹരമായ ഒരു കാഴ്ച കൂടി പറഞ്ഞ് പോകാൻ ശ്രമിച്ച് കൊണ്ട്..;-
മൈതാനത്തിപ്പുറം ഗ്യാലറിയിൽ ലിവർപൂൾ ആരാദ്ധകർ തിമിർത്ത് പെയ്യുകയാണ്.. അന്തരീക്ഷത്തിൽ നിങ്ങൾ തനിച്ചല്ല എന്നർത്ഥം വരുന്ന ക്ലബ്ബ് ആന്തം മുഴങ്ങിക്കൊണ്ടിരിക്കുന്നു..
ഒരച്ഛനും മകനും പരസ്പരം കെട്ടിപുണർന്ന് നിൽക്കുന്ന ഏറ്റവും സ്വകാര്യമെന്ന് പറയാവുന്ന നിമിഷം കണ്മുന്നിൽ ; ആരാദ്ധകർ ഒരു നിമിഷം നിശബ്ദമാകുന്നു..
ജോർഡാൻ… ജോർഡാൻ… എന്ന വിളികളിൽ അവർ നിശബ്ദതയെ കീറിമുറിക്കുന്നു..
ഓറൽ ക്യാൻസർ ബാധിച്ച് ശബ്ദം ഇടറി തുടങ്ങിയ ഒരച്ഛന് വേണ്ടി ശബ്ദമാകുന്ന ഗ്യാലറി എന്റെ ഓർമ്മയിൽ ആദ്യമാണ്..
.
ജോർഡാൻ ഹെൻഡേഴ്സൻ..
ഓരോ നിമിഷവും ഓരോ പടികളും ഒാരോ ഹൃദയവും അയാൾ തനിച്ച് തന്നെ ജയിച്ച് വന്നവനാണ്..
Not all captains are leaders.
Jordan is,.. and will be..!!