കിരീട നേട്ടത്തിൽ ട്രെൻഡ് വഹിച്ച പങ്കു വളരെ വലുതാണ് !!
ലിവർപൂൾ ലീഗ് അടിച്ച സാഹചര്യത്തിൽ അതിലേക്കുള്ള യാത്രയിലെ പ്രധാന കണ്ണിയായ അർണോൾഡ് നെ പറ്റി ഒരു പോസ്റ്റ് ഇടുന്നതിൽ തെറ്റില്ലല്ലോ,
കഴിഞ്ഞ 2 വർഷമായി പൂളിന്റെ വലതു പുറകുവശത്തു നിന്നും നിരന്തരം ആക്രമണവുമായി നിറഞ്ഞു നിൽക്കുകയാണ് അർണോൾഡ്. ക്ളോപ്പ് എന്ന തന്ത്രജ്ഞന്റെ പ്രധാന ആയുധങ്ങളായ ഫുൾ ബാക്കുകളെ ഉപയോഗിച്ചുള്ള ആക്രമണം എന്ന തന്ത്രം അർണോൾഡ് അക്ഷരം പ്രതി അനുവർത്തിച്ചു വരുന്നു. ഏറിയൽ സ്ട്രെങ്ത് മാറ്റി നിർത്തിയാൽ ഒരു കംപ്ലീറ്റ് പാക്കേജ് ആണ് അയാൾ. ലോങ് ബോൾ, ക്രോസ്സ്, കീ പാസ്സ് എന്നിങ്ങനെ എല്ലാം പോകും ഇവിടെ. കൂടാതെ ഡെഡ് ബോളിൽ നിന്ന് കാട്ടുന്ന മന്ത്രജാലം പ്രത്യേകം പരാമർശിക്കുന്നു. സെറ്റ് പീസുകൾ എല്ലാം ലൈവായി നിൽക്കും, എതിരാളികൾക്ക് ഒരു ഭീഷണിയായി. ടാക്കളിങ് ഒന്നു കൂടി മെച്ചപ്പെടുത്താം എന്ന് തോന്നിയിട്ടുണ്ട്.
എല്ലാത്തിനും ഉപരി പൂള് സെൻട്രൽ ഡിഫെൻസിവേലി ഉള്ള സ്റ്റബിലിറ്റിയും മിഡിൽ നിന്നും ഫുൾ ബാക്‌സിന് നൽകുന്ന കവറും അർണോൾഡ് നെ അറ്റാക്കിൽ കൂടുതൽ അപകടകാരി ആക്കുന്നു. നേടിയ ഗോളിന്റെയോ അസിസ്റ്റുകളുടെയോ എണ്ണം പറഞ്ഞു നീട്ടുന്നില്ല.
ഈ 21 ആം വയസിൽ തന്നെ യൂറോപ്പും പ്രീമിയർ ലീഗും ജയിച്ചു നിൽക്കുന്ന യുവാവ്, ഇനിയും എന്തെല്ലാം നേടാൻ ഇരിക്കുന്നു.
ദി ഡയമണ്ട് ഫ്രം മേഴ്സിസൈഡ് 👌
ട്രെൻഡ് അലക്സാണ്ടർ അർണോൾഡ്