യുവന്‍റസ് നാളെ സ്വന്തം തട്ടകത്തില്‍ അങ്കത്തിനറങ്ങും
ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്‍റസ് നാളെ അവരുടെ ഹോം ഗ്രൌണ്ടായ അലിയന്‍സ് അരീനയില്‍ വച്ച് പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തുള്ള ലീച്ചയെ നേരിടും.ഇന്ത്യന്‍ സമയം നാളെ രാവിലെ ഒന്നേകാലിനാണ് മല്‍സരം തുടങ്ങുക.ഇടവേളക്ക് ശേഷം ആദ്യ മല്‍സരത്തില്‍ ബോളോഗ്നയെ എതിരിലാത്ത രണ്ട് ഗോളിന് വിജയം കണ്ടിരുന്നു.
പോയിന്‍റ് ടേബളില്‍ ഒന്നാം സ്ഥാനതാണെങ്കിലും വെറും നാല് പോയിന്റുകള്‍ക്ക് മാത്രമാണ് അവര്‍ ലീഡ് നേടിയിട്ടുളത്ത്.കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ചുവെങ്കിലും ടീമിന്‍റെ പ്രകടനം അത്ര ആശാവഹം ആയിരുന്നില്ല.മറുവശത്ത് ലീച്ചെയുടെ പ്രകടനവും തീര്‍ത്തും മോശമാണ്.കഴിഞ്ഞ മല്‍സരത്തില്‍ എസി മിലാനുമായുള്ള മല്‍സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.റെലഗേഷന്‍ സോണില്‍ നിന്നും രക്ഷ നേടുക തന്നെയായിരിക്കും അവരുടെ ലക്ഷ്യം.കഴിഞ്ഞ മല്‍സരത്തില്‍ റെഡ് കാര്ഡ് കണ്ട് പുറത്തായ ഡാനിലോ ഈ മല്‍സരത്തിന് കളിക്കില്ല.