ഇത് ചെൽസിയുടെ ഭാവി വിളിച്ചോതിയ മാച്ച് – അടുത്ത സീസണിൽ സിറ്റിയേക്കാളും ലിവർപൂൾ ചെൽസിയെ ഭയക്കേണ്ടി വരുമോ??
ലിവർപൂളിന് ടൈറ്റിൽ കിട്ടുന്നതോ, 30 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നതോ ഒന്നും ചെൽസിക്ക് പ്രശ്നമായിരുന്നില്ല. ഇത് ചെൽസിക്കും ലാംപാർഡിനും ഒരു ജീവൻമരണ കളിയായിരുന്നു. ഇവിടെ തോറ്റാൽ അവർക്കാർക്കും ഇന്ന് ഉറങ്ങാൻ പോലും കഴിയുമായിരുന്നില്ല. സമനില പോലും തോൽവിയായിരുന്നു. തന്റെ ചെൽസി പരിശീലക കുപ്പായത്തിൽ ലാംപാർഡ് എന്നെന്നും ഓർത്ത് വെയ്ക്കുന്ന മത്സരമായിരുന്നു കഴിഞ്ഞുപോയത്. ഒരു വശത്ത് ലിവർപൂൾ, ചെൽസി വിജയത്തിനായി കാത്തിരുന്നപോലെ തന്നെ ചെൽസി പോയന്റ് ഡ്രോപ് ചെയ്യാൻ കാത്തിരുന്ന യുണൈറ്റഡും ലെസസ്റ്ററും ഉണ്ടായിരുന്നു. ടോപ് 4 റെയിസിൽ നമ്മളെപ്പോലെ തന്നെ അവർക്കും ഈ റിസൾട്ട് നിർണായകമായിരുന്നു.
ഇനി കളിയിലേക്ക് നോക്കാം. ഒരു സെറ്റ് പീസ് ഗോൾ, പിന്നെ ആ ഗോളിന്റെ ഞെട്ടലിൽ നിന്നുമുണ്ടായ സ്റ്റെർലിങ്ങിന്റെ ഒരു കൗണ്ടർ. ഇവിടെ ഒഴികെ മറ്റെല്ലായിടത്തും ചെൽസി സെൻസിബിളായി സിറ്റിയെ ഡിഫൻഡ് ചെയ്തു. ക്രിസ്റ്റിക് വേണം ഏറ്റവും കൂടുതൽ മാർക്ക് നൽകാൻ. കെവിൻ ഡിബ്രുയൂൺ, ഗബ്രിയൽ ജീസസ് , ചിലപ്പോഴൊക്കെ സ്റ്റെർലിങ്… ഇവർക്കെല്ലാം വഴിമുടക്കിയായി അയാളുണ്ടായിരുന്നു. സെക്കന്റ് ഹാഫിൽ കെപയ്ക്ക് ബോൾ കൊടുക്കാതെ മുന്നോട്ട് കയറി ഹൈബോളുകൾക്കും ക്രിസ്റ്റി മുതിർന്നു. മധ്യനിരയും മുന്നേറ്റ നിരയും ആദ്യമായി പ്രതിരോധവുമായി കൈ കൊടുത്തപ്പോൾ പന്ത് മുന്നിലേക്ക് വന്നുതുടങ്ങി.
എല്ലാം മറക്കാം. പുലിസിച്ചിന്റെ 2 കൗണ്ടറുകൾ….ഒരു ഹസാർഡ് ടച്ച്. ഓട്ടത്തിനും പെയിസിനും ഫിനിഷിങ്ങിലുമെല്ലാം ഹസാർഡിനെ ഓർമിപ്പിക്കാൻ പോന്ന ചിലതുണ്ടായിരുന്നു. അയാൾ നമ്മുക്ക് ചിലത് കരുതി വെച്ചിട്ടുണ്ടാവാം. വരും സീസണുകളിൽ അയാൾക്കൊപ്പം പെയിസിൽ വെർണർ കൂടി എത്തുന്നതോടെ അത് പ്രതീക്ഷിക്കാം. ചില ഉദാസീന നയങ്ങൾ മാറ്റിവെച്ചാൽ വില്യണും മികച്ചു നിന്നു. രണ്ടാം ഗോളിലേക്ക് വഴി തുറന്ന കൗണ്ടർ പഴയ വില്യണെ ഓർമിപ്പിച്ചു. വില്യന്റെ സാന്നിധ്യം പലപ്പോഴും മെൻഡിയെ മുന്നോട്ട് വരുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് കാണാമായിരുന്നു. അസ്പിയെ പലപ്പോഴും നന്നായി കവർ ചെയ്തു.
ടാമി കളി മറന്ന പോലെ തോന്നി. ബാർക്കിലി ഫസ്റ്റ് ഹാഫ് മികവ് പുലർത്തി. അസ്പി പഴയത് പോലെ തന്നെ. അതേ വർക്ക്റേറ്റ്. അവസാന നിമിഷങ്ങളിലെ ബോൾ റിക്കവറീസും കൗണ്ടറുകളും. ശരിക്കും ഒരു അത്ഭുത വസ്തുവാണ് അയാൾ.
അലൻസോ മിക്കപ്പോഴും സ്ലോപി ആയി തോന്നിയെങ്കിലും ചില നേരങ്ങളിൽ വിങ്ങർമാരെ പിടിച്ചിടുന്നതിൽ പ്രതീക്ഷിച്ചതിലും നിലവാരം ഉണ്ടായിരുന്നു. കെവിന്റെ ഗോൾ ഒഴികെ സെറ്റ്പീസുകളൊക്കെ ചെൽസി നന്നായി ഡിഫൻഡ് ചെയ്തു.
കെപയ്ക്ക് ഇന്ന് കാര്യമായ അദ്വാനം ഉണ്ടായതായി തോന്നിയില്ല. ആ ഗോൾ അയാൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പക്ഷേ പലപ്പോഴും പോസ്റ്റിലേക്ക് വരുന്ന ഷോട്ടുകളെ ഒന്ന് അറ്റംപ്ന്റ് പോലും ചെയ്യുന്നില്ല എന്ന് തോന്നി. കാന്റെ, തന്റെ പഴയ പൊസിഷനിൽ സെറ്റാവേണ്ടത് അത്യാവശ്യമാണ്. അതിലേക്ക് പതിയെ അയാൾ എത്തുന്നുമുണ്ട്…നിലവിൽ മൗണ്ടും പ്രതീക്ഷ കാത്തു.
ഒടുവിലായി ഒന്നുകൂടി. അവന്റെ പ്രായം നോക്കി അവസരങ്ങൾ ഇനിയുമുണ്ടെന്ന് തോളിൽ തട്ടി പറയാൻ വരട്ടെ. ചെൽസിയുടെ ഇനിയുള്ള കാലം അയാളിലൂടെയാണെന്ന് ഒരു തോന്നലുണ്ട്. അത് തെറ്റാൻ വഴിയില്ല. കളിച്ച അവസാന നിമിഷങ്ങളിലെ ഓരോ പാസും, ഓരോ റിക്കവറികളും അത് വിളിച്ചു പറയുന്നുണ്ടായിരുന്നു….
ഒറ്റ പേര് – ബില്ലി ഗിൽമൊർ
©Ananth Jayachandran -Chelsea Fans Kerala
https://www.facebook.com/cfckerala/