പ്രീമിയര്‍ ലീഗില്‍ നാളെ തീ പാറും
ഇന്ത്യന്‍ സമയം നാളെ രാവിലെ 12:45 നു മാഞ്ചെസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മില്‍ ഏറ്റുമുട്ടും.ചെല്‍സിയുടെ ഹോം ഗ്രൌണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വച്ചാണ് മല്‍സരം.ഇടവേളക്ക് ശേഷം ഇരു ടീമുകളും വിജയത്തോടെ ആണ് ലീഗ് തുടങ്ങിയത്.ആസ്റ്റണ്‍ വില്ലയുമായുള്ള മല്‍സരത്തില്‍ ആദ്യ പകുതിയില്‍ പിന്നിട്ട് നിന്നതിന് ശേഷം ചെല്‍സി മല്‍സരത്തിലേക്ക് തിരിച്ചുവന്നത് വളരെ ശ്രദ്ധേയം ആയിരുന്നു.
തികഞ്ഞ ആത്മവിശസത്തോടെ തന്നെ ആയിരിക്കും സിറ്റിയും മല്‍സരത്തിനിറങ്ങുക.ആഴ്സണലിനെ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്കും ബേണ്‍ലിയെ അഞ്ച് ഗോളുകള്‍ക്കും പെപിന്റെ ടീം നിലംപരിശര്‍ ആക്കിയത് ഒരാഴ്ച്ച മുന്നെയാണ്.പോയിന്‍റ് പട്ടികയില്‍ രണ്ടും നാലും സ്ഥാനത്താണ് സിറ്റിയും ചെല്‍സിയുമിപ്പോള്‍.ഈ സീസണില്‍ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 2-1 നു മാഞ്ചെസ്റ്റര്‍ സിറ്റി ജയിക്കുകയായിരുന്നു.പകരം വീട്ടാന്‍ ചെല്‍സിക്ക് കിട്ടിയ അവസരമാണിത്.