ഒന്നാം സ്ഥാനം തിരിച്ചുപിടിക്കണം സിദാന്റെ പിള്ളേര്‍ നാളെ ഇറങ്ങും
ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ബാഴ്സലോണ ജയിച്ചതോടെ നാളെ മല്ലോര്‍ക്കയ്ക്കെതിരെ ഇറങ്ങുന്ന റയല്‍ മാഡ്രിഡ് അല്‍പം സമ്മര്‍ദത്തോടെ ആയിരിക്കും കളിക്കുക.ഇന്ന് രാവിലെ ബാഴ്സലോണ അത്ലറ്റിക്കോ ബിലിബാവോയുമായുള്ള മല്‍സരത്തില്‍ ജയിച്ചതോടെ വീണ്ടും ബാഴ്സലോണ പോയിന്‍റ് ടേബളില്‍ ഒന്നാമത്തെതി.മല്‍സരത്തില്‍ ജയം മാത്രമായിരിക്കും റയലിന്‍റെ ലക്ഷ്യം.സമനില പോലും സീസണിലെ കിരീടം നഷ്ട്ടപ്പെടാനുള്ള കാരണം ആകുമെന്ന് സിദാനും പിള്ളാര്‍ക്കും അറിയാം.
നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്കാണ് മല്‍സരം.റയലിന്‍റെ ഇപ്പോഴത്തെ ഹോം ഗ്രൌണ്ടായ അല്‍ഫ്രഡ് ഡി സ്റ്റെഫാനോ സ്റ്റേഡിയത്തില്‍ നടക്കും.പതിനെട്ടാം സ്ഥാനമാണ് മല്ലോര്‍ക്കയ്ക്ക് ഇപ്പോഴുള്ളത്.ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം മല്ലോര്‍ക്കയ്ക്ക് ആയിരുന്നു.അതിന് പകരം വീട്ടാനും കൂടിയുള്ള അവസരമാണ് റയല്‍ മാഡ്രിഡിനുള്ളത്.