എത്തിഹാഡ് സ്റ്റേഡിയത്തില്‍ നാളെ മാഞ്ചെസ്റ്റര്‍ സിറ്റി vs ബേണ്‍ലി മല്‍സരം
പ്രീമിയര്‍ ലീഗില്‍ നാളെ എത്തിഹാഡ് സ്റ്റേഡിയത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റി vs ബേണ്‍ലി മല്‍സരം നടക്കും.ഇന്ത്യന്‍ സമയം നാളെ രാവിലെ 12: 30 മണിക്കാണ് മല്‍സരം.പോയിന്‍റ് ടേബളില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചെസ്റ്റര്‍ സിറ്റി ഇപ്പോള്‍,ബേണ്‍ലി ആണെങ്കില്‍ പതിനൊന്നാം സ്ഥാനത്തും.കഴിഞ്ഞ മല്‍സരത്തില്‍ എത്തിഹാഡ് സ്റ്റേഡിയത്തില്‍ ആഴ്സണലിനെതിരെ മികച്ച പ്രകടനമായിരുന്നു സിറ്റി കാഴ്ചവച്ചത്.
അന്നത്തെ മല്‍സരത്തില്‍ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി വിജയിച്ചത്.ഇന്നതെ മല്‍സരത്തിന് അത്രക്ക് പ്രാധാന്യം ഇലാത്തതിനാല്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള ടീമില്‍ പല പുതിയ പരീക്ഷണങ്ങളും നടത്തിയേക്കാം.രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ തല്‍ക്കാലം സിറ്റിക്ക് വേറെ ക്ലബുകളില്‍ നിന്നും ഭീഷണി ഇല്ലാത്തതും പിന്നെ ഒന്നാം സ്ഥാനം നേടാന്‍ അവര്‍ക്ക് കഴിയില്ലെന്നതും മല്‍സരത്തിന്റെ പ്രാധാന്യം കുറക്കുന്നു.