ആദ്യ മല്‍സരത്തില്‍ വിജയം കണ്ട് ഇന്‍റര്‍ മിലാന്‍
കൊറോണക്ക് ശേഷമുള്ള ആദ്യ മല്‍സരത്തില്‍ തന്നെ വിജയം നേടി അന്‍റോണിയോ കൊണ്ടേയുടെ പയ്യന്മാര്‍.ഇന്ന് രാവിലെ ഇന്‍റര്‍ മിലാന്‍റെ ഹോം ഗ്രൌണ്ടായ സാന്‍ സിറോ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്‍റര്‍ മിലാന്‍ സാംപ്ഡോറിയ പരാജയപ്പെടുത്തി.
മികച്ച രീതിയില്‍ കളിച്ച ഇന്‍റര്‍ മിലാന്‍ 78 ശതമാനം പന്ത് കൈവശം വച്ച് കളിച്ചു.ആകെയുള്ള കണക്ക് നോക്കിയാല്‍ അറിയാന്‍ കഴിയും മല്‍സരത്തില്‍ അവരുടെ ആധിപത്യം.ഒന്നാം സ്ഥാനത്തുള്ള യുവന്‍റസില്‍ നിന്നും രണ്ടാം സ്ഥാനത്തുള്ള ലാസിയോവില്‍ നിന്നും ഏഴും പോയിന്റുകള്‍ക്ക് പുറകില്‍ ആണെങ്കിലും ഇനിയും 12 ലീഗ് മല്‍സരം ബാക്കിയുള്ളതിനാല്‍ ഒന്നാം സ്ഥാനം നേടുക എന്നത് ബാലികേറാമല്ലയല്ല ഇന്‍ററിന്.ആദ്യ പകുതിയില്‍ തന്നെ ലൂക്കാക്കുവും മാര്‍ട്ടിനസും ഗോള്‍ നേടി ഇന്‍ററിന്‍റെ വിജയം ഉറപ്പിച്ചു.രണ്ടാം പകുതിയില്‍ മോര്‍ട്ടന്‍ തോര്‍സ്ബി സാംപ്ഡോറിയക്ക് വേണ്ടി ആശ്വാസഗോള്‍ നേടി.






































