മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ചെല്‍സിയും ലിവര്‍പൂളും ഇന്നിറങ്ങും
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി ആസ്റ്റന്‍ വില്ലയ്ക്കെതിരെ ഇറങ്ങും.ഇന്ത്യന്‍ സമയം എട്ടേമുക്കാലിന് ആസ്റ്റന്‍ വില്ലയുടെ ഹോം ഗ്രൌണ്ട് വില്ല പാര്‍ക്കിലാണ് മല്‍സരം നടക്കുന്നത്.പോയിന്റ് ടേബളില്‍ നാലാം സ്ഥാനത്തുള്ള ചെല്‍സി എന്ത് വില കൊടുത്തും അവരുടെ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കും.19 സ്ഥാനമാണ് ഇപ്പോള്‍ ആസ്റ്റന്‍ വില്ലയ്ക്കുളത്ത്.
പ്രീമിയര്‍ ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ലിവര്‍പ്പൂളും ഏവര്ട്ടനും പരസ്പ്പരം ഏറ്റുമുട്ടും.എവര്ട്ടന് ഹോം ഗ്രൌണ്ടായ ഗുഡിസന്‍ പാര്‍ക്കിലാണ് മല്‍സരം നടക്കാന്‍ പോകുന്നത്.12 സ്ഥാനം ആണ് ഇപ്പോള്‍ എവര്ട്ടണ് ഉള്ളത്.ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ബാക്കിയുള്ള ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്.പഴയ ഫോം ഇപ്പോഴും ലിവര്‍പൂള്‍ തുടരുന്നുണ്ടോ എന്ന് അറിയാന്‍ ആരാധകര്‍ അക്ഷമരായി കാത്തുനില്ക്കുന്നുണ്ടാകും.ഇന്ത്യന്‍ സമയം രാത്രി പതിനൊന്നാരക്കാണ് മല്‍സരം.






































