Foot Ball Top News

ഫോമിലേക്ക് ഉയര്‍ന്ന് ബോറൂസിയ

June 21, 2020

ഫോമിലേക്ക് ഉയര്‍ന്ന് ബോറൂസിയ

ആർ‌ബി ലീപ്സിഗിനെതിരെ എർലിംഗ് ഹാലാൻഡ് രണ്ടുതവണ ഗോൾ നേടിയപ്പോള്‍  2-0 ന് ജയിച്ച ബൊറൂസിയ   ഡോര്‍ട്ട്മുണ്ട്  ബുണ്ടസ്ലിഗയിൽ  രണ്ടാം സ്ഥാനം ഉറപ്പാക്കി.ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ സന്ദർശകർക്ക് അർഹമായ ലീഡ് ലഭിച്ചു.30-ാം മിനിറ്റിൽ പീറ്റർ ഗുലാക്സിയെ മറികടന്ന് ഹാലാൻഡിന്റെ ഇടത് കാൽ ഫിനിഷ് ഗോളായപ്പോള്‍ ബോറൂസിയ കളിയില്‍ പിടി മുറുക്കിയിരുന്നു.

 

 

എന്നാൽ,ലേയ്പ്സിഗിന്റെ  ചെറിയ രീതിയിലുള്ള ചെറുത്തുനില്‍പ്പിന് ശേഷം അധിക സമയത്തിന്റെ മൂന്നാം മിനിറ്റിൽ നോർവീജിയൻ വീണ്ടും സ്കോർ ചെയ്തു, ജൂലിയൻ ബ്രാണ്ടിന്റെ ലോ ക്രോസ് മികച്ച രീതിയില്‍ ഫീനിഷ് ചെയ്തു ഏര്‍ലിങ് ഹാലണ്ട്.ഇതോടെ പോയിന്‍റ് ടേബളില്‍ രണ്ടാം സ്ഥാനം നേടി ബോറൂസിയ ശക്തി കാണിച്ചു.മെയിന്‍സുമായുള്ള മല്‍സരത്തില്‍ തോറ്റ ബോറൂസിയ ഇതോടെ പഴയ ഫോമിലേക്ക് തിരിച്ചെത്തി എന്നു വിചാരിക്കാം.

Leave a comment