വ്യക്തമായ മുന്നേറ്റം നടത്തി ബയേണ്‍ മ്യൂണിക്ക്
ചൊവ്വാഴ്ച വെർഡർ ബ്രെമെനിൽ നടന്ന മത്സരത്തിൽ കിരീടം നേടിയ ശേഷം ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയറിന് പകരം സ്വെൻ അൾറിച്ച്, വിംഗർമാരായ മൈക്കൽ ക്യൂസൻസ്, സർപ്രീത് സിംഗ് എന്നിവർക്ക് കളിക്കാന്‍ അവസരം നല്‍കി.റോബർട്ട് ലെവൻഡോവ്സ്കി രണ്ട് ഗോളുകൾ നേടിയ മല്‍സരത്തില്‍ ബുണ്ടസ്ലിഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ഫ്രീബർഗിനെതിരെ 3-1 ന് വിജയിച്ചു.
മല്‍സരത്തിന്റെ ആദ്യ ഗോള്‍ പിറന്നത് 15 ആം മിനുട്ടിലാണ്.റോബര്‍ട്ട് ലെവണ്ഡ്സോകി നല്‍കിയ പാസില്‍ ഗോള്‍ നേടി ജോഷ്വ കിമിച്ച് മികവ് തെളിയിച്ചു.ഇതിന്‍റെ മുറിവ് ഉണങ്ങുന്നതിന് മുനൌ തന്നെ അടുത്ത അടിയും ഫ്രെയ്ബര്‍ഗിന് ലെവണ്ഡോസ്കി നല്‍കി.33ആം മിനുട്ടില്‍ ഫ്രെയ്ബര്‍ഗ് താരം ലൂക്കാസ് ഹോളര്‍ ഫ്രെയ്ബര്‍ഗിന് വേണ്ടി ഗോള്‍ നേടിയെങ്കിലും രണ്ടാം ഗോള്‍ നേടി ലെവണ്ഡോസ്കി ബയേണിന്റെ ആധിപത്യം സ്ഥാപിച്ചു.