Foot Ball Top News

സമനിലയില്‍ കലാശിച്ച് വാറ്റ്ഫോര്‍ഡ് vs ലേയ്സെസ്റ്റര്‍ സിറ്റി മല്‍സരം

June 20, 2020

സമനിലയില്‍ കലാശിച്ച് വാറ്റ്ഫോര്‍ഡ് vs ലേയ്സെസ്റ്റര്‍ സിറ്റി മല്‍സരം

ഇന്ന് നടന്ന പ്രീമിയര്‍ ലീഗിലെ വാറ്റ്ഫോര്‍ഡ് vs ലേയ്സെസ്റ്റര്‍ സിറ്റി മല്‍സരം അവസാന നിമിഷം ഗോള്‍ രഹിത സമനിലയില്‍ നിന്നും ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി.അവസാന മൂന്ന് മിനുട്ടുകളില്‍ ആണ് രണ്ട് ഗോളുകളും പിറന്നത്.ക്രൈഗ് ഡൌസണ്‍ ആണ് വാറ്റ്ഫോര്‍ഡിന് വേണ്ടി ഗോള്‍ നേടിയത്,ലേയ്സെസ്റ്റര്‍  സിറ്റിക്ക് വേണ്ടി സ്കോര്‍ ചെയ്തത് ബെന്‍ ചില്‍വെല്‍ ആണ്.

 

മല്‍സരത്തിന്‍റെ ആദ്യ പകുതിയില്‍ ഒരു ഗോളുകളും പിറന്നില്ല.മല്‍സരം 90 ആം മിനുട്ടില്‍ എത്തിയപ്പോള്‍ ആദ്യ ഗോള്‍ നേടി കൊണ്ട് വാറ്റ്ഫോര്‍ഡിനെ ഞെട്ടിച്ചു.ഡെമറയ് ഗ്രേ നല്‍കിയ അസിസ്റ്റില്‍ ബെന്‍ ചില്‍വെലാണ് ഗോള്‍ നേടിയത്.അതിനു മറുപടിയായി 93 ആം മിനുട്ടില്‍  ക്രൈഗ് ഡൌസണ്‍ വാറ്റ്ഫോര്‍ഡിനായി ഗോള്‍ നേടുകയും ചെയ്തു.സമനിലയോടെ ലേയ്സെസ്റ്റര്‍ സിറ്റി അവരുടെ മൂന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

Leave a comment