Foot Ball Top News

നാണംകെട്ട തോല്‍വിയോടെ നോര്‍വിച്ച് സിറ്റി തുടക്കം കുറിച്ചു

June 20, 2020

നാണംകെട്ട തോല്‍വിയോടെ നോര്‍വിച്ച് സിറ്റി തുടക്കം കുറിച്ചു

തങ്ങളുടെ ഹോം ഗ്രൌണ്ടില്‍ വച്ച് കൊറോണയ്ക്ക് ശേഷം നടന്ന ആദ്യ മല്‍സരത്തില്‍ തന്നെ വലിയ പരാജയം ഏറ്റുവാങ്ങി നോര്‍വിച്ച് സിറ്റി.ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരിലാത്ത മൂന്ന് ഗോളിനാണ് അവര്‍ പരാജയപ്പെട്ടത്.ഇതോടെ റെലഗേഷന്‍ സോണില്‍ നിന്നും പുറത്ത് വരുക എന്ന അവരുടെ സ്വപ്നം വിദൂരമാകുകയും ചെയ്തു.

 

മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച സതാംറ്റന്‍ ഒടുവില്‍ ലക്ഷ്യം കണ്ടു.49 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി ഡാനി ഇങ്സ് സതാംറ്റന് മല്‍സരത്തില്‍ മേല്‍ക്കൈ നേടികൊടുത്തു.പിന്നീട് കണ്ടത് സതാംറ്റണിന്‍റെ ആക്രമണ ഫൂട്ബോളിന്  നോര്‍വിച്ച് സിറ്റിക്ക് മറുപടി ഒന്നും ഇല്ലാത്തതാണ്.സ്റ്റുവര്‍ട്ട് ആംസ്ട്രോങ്,നഥാന്‍ റെഡ്മോണ്ട് എന്നിവര്‍ സതാംറ്റന് വേണ്ടി അടുത്ത ഗോളുകള്‍ നേടി.

Leave a comment