മോറിഞ്ഞോയെ കുറ്റപ്പെടുത്തുന്നവര്‍ അടുത്ത സീസണ്‍വരെ ക്ഷമിക്കുക – ഡിമിറ്റർ ബെർബറ്റോവ്
ടോട്ടൻഹാമിൽ “തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ” ജോസ് മൗറീഞ്ഞോ അർഹനാണെന്ന് ഡിമിറ്റർ ബെർബറ്റോവ് അഭിപ്രായപ്പെടുന്നു.അതിന് അദ്ദേഹത്തിന് കുറച്ച് സമയം മാത്രം നല്‍കിയാല്‍ മതിയെന്നും ഡിമിറ്റർ ബെർബറ്റോവ് പറഞ്ഞു.പോചെട്ടിഞ്ഞോയെ പുറത്താക്കിയതിന് ശേഷം രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് നേടി കൊടുത്ത ജോസ് മോറിഞ്ഞോയെയാണ് ടോട്ടന്‍ഹാം കോച്ചായി നിയമിച്ചത്.
ഒരു സാധ്യതയും ഇല്ലാതിരുന്ന ഇന്‍റര്‍ മിലാനും പോര്‍ട്ടോ എഫ്‌സിക്കും ചാമ്പ്യന്‍സ് ലീഗ് നേടി കൊടുത്ത് ചരിത്രം സൃഷ്ട്ടിച്ച ആളാണ് മോറിഞ്ഞോ.”ഇപ്പോള്‍ സ്പര്‍സ് നാലാം സ്ഥാനമുള്ള ടീമുമായി ഏഴു പോയിന്‍റ് പുറകിലാണ്.എന്നാല്‍ അവര്‍ക്ക് ഞങ്ങളെ അത്ഭുതപ്പെടുത്താന്‍ കഴിഞ്ഞേക്കാം.പിന്നെ മോറിഞ്ഞോയെ കുറ്റപ്പെടുത്തുന്നവര്‍ അടുത്ത സീസണ്‍ വരെ ഒന്നു ക്ഷമിക്കുക.അദ്ദേഹത്തിന് കുറച്ച് സമയം നല്‍കുക.ചിലപ്പോള്‍ ഒരു പക്ഷേ ഭാവിയില്‍ അദ്ദേഹം ക്ലബിന് ഒരു പാട് കിരീടങ്ങള്‍ നേടികൊടുത്ത കോച്ചായേക്കാം.” ബെർബറ്റോവ് ബെറ്റ്ഫെയറിനോട് പറഞ്ഞു.






































