അലാവസിന് അട്ടിമറി വിജയം
ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ ഡിപ്പോര്‍ട്ടിവോ അലാവാസിന് റയല്‍ സോസിദാദിനോടു രണ്ട് ഗോളിന്റെ അട്ടിമറി വിജയം.തോല്‍വിയോടെ റയല്‍ സോസിദാദിന്റെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് തിരിച്ചടി.
56-ാം മിനിറ്റിൽ ലിസാന്ദ്രോ മഗല്ലനിൽ നിന്ന് ലഭിച്ച പാസില്‍ നിന്നും ബോർജ സൈൻസ് ഓപ്പണിംഗ് ഗോൾ നേടി, എന്നാൽ ഗോൾ ഒഫ്സൈഡ് വിളിച്ചതിനാല്‍ ആഘോഷിക്കാൻ കുറച്ച് മിനിറ്റ് കാത്തിരിക്കേണ്ടി വന്നു, തുടർന്ന് ഒരു നീണ്ട VAR അവലോകനത്തിന് ശേഷം ഗോള്‍ അനുവദിച്ചു.അലാവസ് താരമായ തോമസ് പിന റയല്‍ സോസിദാദ് താരമായ ജൊസേബ സല്ടുവാ എന്നിവര്‍ക്ക് റെഡ് കാര്‍ഡ് ലഭിച്ച് മല്‍സരത്തില്‍ നിന്നും പുറത്തായി.എക്സ്ട്രാ ടൈമില്‍ രണ്ടാം ഗോള്‍ നേടിയ മാര്ട്ടിന് അഗുരേബിറ റയല്‍ സോസിദാദിന്റെ പതനം പൂര്‍ത്തിയാക്കി.






































