ബെന്‍സേമ അസന്‍സിയോ ഗോളില്‍ റയല്‍ മാഡ്രിഡിന് വിജയം
ഇന്ന് രാവിലെ ആല്‍ഫ്രഡ് ഡി സ്റ്റെഫാനോ സ്റ്റേഡിയത്തില്‍ വച്ച് നടന്ന മല്‍സരത്തില്‍ റയലിന് വലന്‍സിയയ്ക്കെതിരെ മിന്നും വിജയം.എതിരിലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വിജയ്മ നേടിയത്. കരിം ബെന്‍സേമ,നീണ്ട കാലത്തേ പരിക്കില്‍ നിന്നും മുക്തനായ മാര്‍ക്കോ അസന്‍സിയോ എന്നിവര്‍ റയലിന് വേണ്ടി ഗോള്‍ നേടി.ഇതോടെ പോയിന്‍റ് ടെബളില്‍ രണ്ട് പോയിന്‍റ് മാത്രമാണ് റയലും ബാഴ്സയും തമ്മിലുള്ള വിത്യാസം.
മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.61 ആം മിനുട്ടില്‍ ഏദന്‍ ഹസാര്‍ഡ് നല്‍കിയ അസിസ്റ്റില്‍ ഗോള്‍ നേടി ബെന്‍സേമ ആദ്യ ഗോള്‍ നേടി.പിന്നീട് മെന്‍റിയുടെ അസിസ്റ്റില്‍ അടുത്ത ഗോള്‍ നേടി അസന്‍സിയോയും സ്കോര്‍ ചെയ്തു.അവസാന ഗോള്‍ നേടിയ ബെന്‍സേമ വലന്‍സിയയുടെ പതനം പൂര്‍ത്തിയാക്കി.