Foot Ball Top News

സിദാന്റെ റയല്‍ മാഡ്രിഡ് നാളെ ഇറങ്ങും

June 18, 2020

സിദാന്റെ റയല്‍ മാഡ്രിഡ് നാളെ ഇറങ്ങും

നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്ക്  അല്‍ഫ്രഡ് ഡി സ്റ്റേഫ്ഫാനോ ഗ്രൌണ്ടില്‍ വച്ച് റയല്‍ മാഡ്രിഡും വലന്‍സിയയും നേരിടും.പോയിന്‍റ് ടെബളില്‍ രണ്ടാം സ്ഥാനമാണ്  റയല്‍ മാഡ്രിഡ് ഇപ്പോഴുളത്ത്.വലന്‍സിയയാകട്ടെ എട്ടാം സ്ഥാനത്തും.ബാഴ്സലോണ കഴിഞ്ഞ കളി ജയിച്ചതിനാല്‍ ഇപ്പോള്‍ റയലിനെക്കാള്‍ അഞ്ച് പോയിന്‍റ്  ലീഡ് അവര്‍ക്കുണ്ട്.

 

റയലിന്‍റെ സൂപ്പര്‍ താരമായ ഈതന്‍ ഹസാര്‍ഡ് കഴിഞ്ഞ മല്‍സരത്തില്‍ തിരിച്ചുവരുകയും വളരെ നല്ല പ്രകടനം കാഴ്ച്ച വക്കുകയും ചെയ്തു.ഇരു ടീമുകളും ലീഗ് മല്‍സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം ഇതുവരെ കാഴ്ച്ചവചിട്ടില്ല.കഴിഞ്ഞ മല്‍സരത്തില്‍ വളരെ മികച്ച രീതിയില്‍ കളിച്ച റയലിന് തന്നെയായിരിക്കും വിജയം എന്നാണ് എല്ലാ പണ്ഡിറ്റുകളും വിലയിരുത്തുന്നത്.ഇരു ടീമുകളും ഈ സീസണില്‍ ഇതിനുമുന്നേ ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.

Leave a comment