Foot Ball Top News

ലാലിഗയില്‍ ഇന്ന് അലാവസും റയല്‍ സോസിദ്ധാദും നേരിടും

June 18, 2020

ലാലിഗയില്‍ ഇന്ന് അലാവസും റയല്‍ സോസിദ്ധാദും നേരിടും

ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിക്ക്  അലാവസും റയല്‍ സോസിദ്ധാദും തമ്മില്‍ നേരിടും.അലാവസിന്‍റെ ഹോം ഗ്രൌണ്ടായ മെന്‍റിസൊറോസയില്‍ വച്ചാണ് മല്‍സരം.നിലവില്‍ പോയിന്‍റ് ടെബളില്‍ അഞ്ചാം സ്ഥാനമാണ് റയല്‍ സോസിദ്ധാദിനുള്ളത്.ഇന്നതെ മല്‍സരം ജയിക്കുകയാണെങ്കില്‍ റയല്‍ സോസിദ്ധാദിന് അഞ്ചാം സ്ഥാനം കരസ്ഥമാക്കാം.

 

 

കഴിഞ്ഞ ഒസാസുനയുമായി നടന്ന  മല്‍സരത്തില്‍ സമനിലയായിരുന്നു റയല്‍ സോസിദ്ധാദിന്‍റെ ഫലം.അലാവസ് പതിനേഴാം  സ്ഥാനത്തുള്ള  എസ്പ്യനോളിനോട്   ഞെട്ടിക്കുന്ന തോല്‍വിയോടെ ആയിരുന്നു തുടക്കം.റെലഗേഷന്‍ സോണിലേക്ക് എത്തുവാന്‍ ഏഴ് പോയിന്‍റ് കൂടുതല്‍ ഉള്ളതിനാല്‍ എസ്പ്യാനോളിന് ഭയക്കേണ്ട കാര്യമില്ല.മറ്റൊരു വിജയം അടുത്ത സീസണില്‍ ലാലിഗ കളിക്കുവാനുള്ള അവസരം കൂട്ടുകയേ ഉള്ളൂ.ഈ സീസണില്‍ ഇതിന് മുന്നേ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ റയല്‍ സോസിദാദ് അലാവസിനെ 3-0 നു തോല്‍പ്പിക്കുകയും ചെയ്തു.

Leave a comment