Foot Ball Top News

ഒസാസുനയെ ഗോളിൽ മുക്കി ഫെലിക്‌സും സംഘവും

June 18, 2020

author:

ഒസാസുനയെ ഗോളിൽ മുക്കി ഫെലിക്‌സും സംഘവും

ജാവോ ഫെലിക്സ് തകർത്താടിയ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിന് വമ്പൻ ജയം. ഒസാസുനയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ് അത്ലറ്റികോ പരാജയപ്പെടുത്തിയത്. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് മാഡ്രിഡ് ക്ലബ്.

ഫെലിക്സ് ആണ് സ്കോറിങ്ങിനു തുടക്കം കുറിച്ചത്. ആദ്യ രണ്ടു ഗോളുകളും ആ ചെറുപ്പക്കാരന്റെ തന്നെ [27′, 56′]. ഫെലിക്സിനെ കൂടാതെ ലോറന്റെ [79′], മൊറാട്ട [82′], കറസ്‌കോ [88′] എന്നിവരും ലക്‌ഷ്യം കണ്ടു. സ്കോർ ബോർഡ് സൂചിപ്പിക്കുന്നത് പോലെ അത്ര ഏകപക്ഷുയമായിരുന്നില്ല മത്സരം. വെറും 52% പൊസഷൻ മാത്രമാണ് സിമയോണിയുടെ കുട്ടികൾ ആസ്വദിച്ചത്. അത്ലറ്റികോ 10 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചപ്പോൾ ഒസാസുന 9 എണ്ണം വരെ പായിച്ചു. കിട്ടിയ അവസരങ്ങൾ മുതലെടുത്തതാണ് പക്ഷെ മാഡ്രിഡ് ടീമിന് ഗുണം ചെയ്തത്.

Leave a comment