യുവന്റസിനെ മറികടന്ന് നാപോളി കോപ്പ ഇറ്റാലിയ ചാമ്പ്യന്മാർ
പെനാൽറ്റി ഷൂട്ട് ഔട്ടിൽ യുവന്റസിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മറികടന്ന് നാപോളി തങ്ങളുടെ ആറാമത്തെ കോപ്പ ഇറ്റാലിയ കപ്പ് ഉയർത്തി. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. നാപോളിക്ക് വേണ്ടി കിക്ക് എടുത്ത എല്ലാവരും ലക്‌ഷ്യം കണ്ടപ്പോൾ യുവന്റസിനായി വന്ന ഡിബാല, ഡാനിലോ എന്നിവർക്ക് ലക്‌ഷ്യം പിഴച്ചു. റൊണാൾഡോ കിക്ക് എടുക്കുന്നതിനു മുമ്പ് തന്നെ നാപോളി ചാമ്പ്യന്മാരും ആയി.
ആദ്യമായാണ് റൊണാൾഡോ ഉൾപ്പെടുന്ന ഒരു ടീം തുടർച്ചയായി രണ്ടു ക്ലബ് കോംപെറ്റീഷനിൽ നിന്ന് പുറത്താക്കുന്നത്. ഈ സീസണിൽ തന്നെ ലാസിയോ സൂപ്പർ കോപ്പ ഇറ്റലിയാനയിൽ യുവന്റസിനെ അട്ടിമറിച്ചു കിരീടം നേടിയിരുന്നു