“ഇനിയാരും പട്ടിണി കിടന്ന് ഉറങ്ങി കൂടാ “
ഇംഗ്ലണ്ടിലെ രാഷ്ട്രീയ ലോകവും ഫുട്‌ബോൾ ലോകവും മാർക്കസ് റാഷ്ഫോഡ് എന്ന 22 കാരന്റെ ലോക്ക്ഡൗൻ കാലത്തെ പ്രവർത്തനങ്ങൾ കണ്ട് അത്ഭുതപ്പെട്ടു നിൽക്കുന്ന സമയമാണിത്. ഫുട്‌ബോൾ എന്നത് പിച്ചിലെ 90 മിനുറ്റ് എന്നതിലപ്പുറം പാവപ്പെട്ടവന്റെ, ഗതിയില്ലാത്തവന്റെ ജീവിതത്തിന് നിറം പകരാനുള്ള സുവർണാവസരം ആയി ലോകത്തിന് കാണിച്ചു കൊടുത്തിരിക്കുന്നു മാഞ്ചസ്റ്ററിലെ തെരുവുകളിൽ കഷ്ടതകളെ അതിജീവിച്ച് അവരുടെ തന്നെ നമ്പർ 10 എന്ന ജേഴ്‌സി അണിയുന്ന ഈ താരം.
ഭക്ഷണം, അതാണ് ആദ്യമായി ജീവിതത്തിന്റെ മുന്നോട്ടു പോക്കിനുള്ള ഹേതു എന്നു ഓരോ മനുഷ്യനും തിരിച്ചറിയണം. അപ്പോഴേ അതിനെ ബഹുമാനിക്കാൻ പഠിക്കുകയുള്ളൂ. തെരുവുകളിൽ ലക്ഷക്കണക്കിന് കുട്ടികൾ അന്നമില്ലാതെ അലയുമ്പോൾ അതിനെ വലിച്ചെറിയപ്പെടുന്ന ഓരോ സമ്പന്നനും സെലിബ്രിറ്റിയും രാഷ്ഫോഡ് ന്റെ ചെയ്തികളിൽ ഒന്നു കണ്ണോടിച്ചു പോകുന്നത് നല്ലതാകും. ഇന്ന് Uk ഗവണ്മെന്റ് രാഷ്ഫോഡ് ഉന്നയിച്ച ആവശ്യങ്ങൾക്ക് ഗ്രീൻലൈറ്റു കാണിച്ചു. മാർക്കസ് രാഷ്ഫോഡ് മാഞ്ചെസ്റ്ററിന്റെ പത്താം നമ്പർ ഫുട്‌ബോൾ കളിക്കാരനിൽ നിന്ന് രാഷ്ട്രീയ ഹീറോ ആയി മാറിയിരുക്കകയാണ്. ഒത്തു പിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ല്ന് പുതിയ ഉദാഹരണങ്ങൾ പിറന്നു.