Foot Ball Top News

ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് വോള്‍സ്ബര്‍ഗ് vs മോന്‍ഷന്‍ഗ്ലാഡ്ബാഷ്

June 16, 2020

ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് വോള്‍സ്ബര്‍ഗ് vs മോന്‍ഷന്‍ഗ്ലാഡ്ബാഷ്

അഞ്ചാം സ്ഥാനത്തുള്ള മോന്‍ഷന്‍ഗ്ലാഡ്ബാഷ്  ആറാം വോള്‍സ്ബര്‍ഗിനെ നേരിടുംമോന്‍ഷന്‍ഗ്ലാഡ്ബാഷിന്‍റെ ഹോം ഗ്രൌണ്ടായ ബോറൂസിയ പാര്‍ക്കില്‍ വച്ചാണ് മല്‍സരം.തൊട്ടടുത്ത സ്ഥാനം ആണെങ്കിലും പത്ത് പോയിന്‍റിന്‍റെ വിത്യാസം ഉണ്ട് ഇവര്‍ തമ്മില്‍.ആദ്യ നാല് സ്ഥാനങ്ങളില്‍ നിലയുറപ്പിച്ച് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനായിരിക്കും മോന്‍ഷന്‍ഗ്ലാഡ്ബാഷിന്‍റെ ലക്ഷ്യം.

 

 

വോള്‍സ്ബര്‍ഗ് അവരുടെ തുറുപ്പുചീട്ടായ വെഗ്രോസ്റ്റില്‍ ആയിരിക്കും പ്രതീക്ഷവക്കുന്നത്.വോള്‍സ്ബര്‍ഗ് ഇതുവരെ 22 പ്രാവിശ്യം മോന്‍ഷന്‍ഗ്ലാഡ്ബാഷിനെ തോല്‍പ്പിച്ചിട്ടുണ്ട്. മോന്‍ഷന്‍ഗ്ലാഡ്ബാഷിനെ തോല്‍പ്പിച്ച റെകോര്‍ഡ് നോക്കുകയാണെങ്കില്‍ വോള്‍സ്ബര്‍ഗ്  ലിസ്റ്റില്‍ മുന്നില്‍ വരും.മോന്‍ഷന്‍ഗ്ലാഡ്ബാഷിന്‍റെ സ്റ്റാര്‍ സ്ട്രൈകാറായ മാര്‍ക്കസ് തുറാം ഈ മല്‍സരത്തില്‍ കളിച്ചേക്കില്ല.കൊറോണക്ക് ശേഷം മികച്ച ഫോമില്‍ ആയിരുന്നു അദ്ദേഹം.കഴിഞ്ഞ ബയേണ്‍ മ്യൂണിക്കുമായുള്ള  മല്‍സരത്തില്‍ കണംകാലിനേറ്റ പരിക്ക് മൂലം അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിലാണ്.

 

 

Leave a comment