ജോസഫ് അബ്രാഹം – കേരള അത്ലറ്റിക്സിന്റെ അഭിമാനം, എളിമയുടെ പര്യായം
നിങ്ങൾ എൻറെ നേട്ടങ്ങളെ കുറിച്ച് എന്തൊക്കെ പറഞ്ഞു നോക്കിയാലും. ഞാൻ ഇങ്ങനെയാണ് ഭായ്. പ്രശസ്തിക്കും പേരിനു വേണ്ടി ഇറങ്ങിയതല്ല ഞാൻ ഗ്രൗണ്ടിൽ സ്പോർട്സ് ആണ് എൻറെ ജീവൻ..
മണ്ണും ചെളിയും നിറഞ്ഞ കോരുത്തോട് സ്കൂൾ മൈതാനത്ത് ഓടി ഒന്നാമത് വരിക എന്നതായിരുന്നു എൻറെ ആദ്യകാല സ്വപ്നം ആ ലക്ഷ്യത്തിന് വീറും വാശിയും നൽകിയത് ആദ്യകാല ഗുരുനാഥൻ ആയിരുന്ന കെ പി തോമസ് മാഷായിരുന്നു ..
പിന്നീട് നടക്കുമ്പോഴും ഇരിക്കുമ്പോഴും ഉറങ്ങുമ്പോഴും ലക്ഷ്യം ഒന്നുമാത്രം ഗ്രൗണ്ട് കളിലെ ഫിനിഷിംഗ് പോയിന്റിൽ ആദ്യം എങ്ങനെ തൊടാം എന്നുള്ള തായി അതിനായി കഠിന പരിശീലനങ്ങൾ പ്രാർത്ഥനകൾ.. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും നിർദ്ദേശങ്ങൾ എല്ലാം ലക്ഷ്യത്തിലേക്കുള്ള കുതിപ്പായിരുന്നു ഭായ്..
ഫിനിഷിംഗ് പോയിൻറ് കളിലേക്ക് എത്തുന്നതിന് മുമ്പ് ഒരു ആരവം ഉണ്ട് കണ്ടിരിക്കുന്ന ജനങ്ങളുടെ കയ്യടി അതിലും വലിയ സുഖം ഒന്നും ഒരു അവാർഡിനും ഇല്ല ഭായ്.
അർജുന അവാർഡ് ലഭിച്ചതിനുശേഷം ഒരുപാട് പൊതുവേദികളിൽ വിളിക്കാറുണ്ട് പക്ഷേ പൊതുവേദികളിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് ഇഷ്ടം ഗ്രൗണ്ട് കളിലെ ലക്ഷ്യത്തിനായി കൊതിക്കുന്ന കുട്ടികൾക്ക് കയ്യടിക്കാൻ ആണ്.
ഇതു പറയുന്നത് മറ്റാരുമല്ല ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ചരിത്രത്തിലെ 400 മീറ്റർ ഹർഡിൽസിൽ സ്വർണ്ണ മെഡൽ ജേതാവായ ഏക ഇന്ത്യക്കാരൻ ജോസഫ് അബ്രാഹം.. ഇദ്ദേഹത്തിൻറെ നേട്ടങ്ങളെക്കുറിച്ച് എഴുതണമെങ്കിൽ ഒരുപാടുണ്ട്.
വേൾഡ് ചാമ്പ്യൻഷിപ്പിൻറ സെമിഫൈനലിൽ കയറുന്ന 400 മീറ്റർ ഹർഡിൽസിൽ ആദ്യ ഇന്ത്യക്കാരൻ 50 സെക്കൻഡിൽ താഴ്ത്തി 400 മീറ്റർ ഹഡിൽസ് ഓടുന്ന ആദ്യ ഇന്ത്യക്കാരനും ഇദ്ദേഹമാണ്.
2010 രാജ്യം അർജുന അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിച്ചു.. പകരമായി 2010 പത്തിൽ തന്നെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നൽകിക്കൊണ്ട് ഈ രാജ്യത്തിന് അഭിമാനമായി ജോസഫ് എബ്രഹാം ഇദ്ദേഹത്തിൻറെ ഓരോ നേട്ടങ്ങളെ കുറിച്ച് അറിയണമെങ്കിൽ ഗൂഗിളിൽ അടിച്ചു നോക്കുക.
പ്രശസ്തിക്കും അവാർഡിനു വേണ്ടി മലയാളികളുടെ പേര് കളയുവാൻ ഉത്തരേന്ത്യൻ ലോബിക്ക് കാൽ കഴുകുന്ന കോച്ച് എന്ന് സ്വന്തമായി അവകാശപ്പെടുന്ന ആൾക്കാർ അല്ല ഇവിടുത്തെ കായികരംഗത്തെ നിലനിർത്തുന്നത്.. ഒരുപാട് കായികാധ്യാപകർ ഉണ്ട് ലക്ഷ്യത്തിൽ എത്തുവാൻ കായികതാരങ്ങളുടെ കൈപിടിച്ച് കടന്നുപോകുന്നവർ, അവരാണ് ഇവിടുത്തെ ഹീറോ.