Foot Ball Top News

ലാലിഗയില്‍ നാളെ മെസ്സിപ്പട ഇറങ്ങും

June 16, 2020

ലാലിഗയില്‍ നാളെ മെസ്സിപ്പട ഇറങ്ങും

ലാലിഗയില്‍ നാളെ  ബാഴ്സലോണ ഇറങ്ങും.നാളെ  ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്ക് കാമ്പ് നൌവില്‍ വച്ച് ബാഴ്സലോണ vs ലേഗാനസ് മല്‍സരം നടക്കും.കഴിഞ്ഞ ആഴ്ച്ചയിലെ നടന്ന മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു ബാഴ്സ.പോയിന്‍റ് ടെബളില്‍ ബാഴ്സ ഒന്നാമതാണെങ്കില്‍ ലേഗാനസ് 19 ആം സ്ഥാനതാണ്.

 

 

കഴിഞ്ഞ മല്‍സരത്തില്‍ മെസ്സി ഫോമിലേക്ക് ഉയര്‍ന്നത് ബാഴ്സലോണ കോച്ച് ക്വിക്കി സെത്തിയെന് ആശ്വാസം പകരുന്നുണ്ടാവും.മല്‍സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും മെസ്സിയും ടീമങ്കങ്ങളും പ്രതീക്ഷിക്കുന്നുണ്ടാവില്ല.റയല്‍ ബാഴ്സയുടെ തൊട്ട് പുറകിലുണ്ട്.കൊറോണയ്ക്ക് ശേഷമുള്ള ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വിയിലൂടെയാണ് ലേഗാനസ് തുടങ്ങിയത്.റയല്‍ വലഡോളിഡുമായി നടന്ന മല്‍സരത്തില്‍ 2-1 നു ലേഗാനസ്  പരാജയപ്പെട്ടിരുന്നു.കഴിഞ്ഞ മല്‍സരത്തില്‍ ഫസ്റ്റ് ടീമില്‍ ഇറങ്ങാതിരുന്ന സുവാരസ് ഈ മല്‍സരത്തില്‍ ഫസ്റ്റ് ടീമില്‍ ഉള്‍പ്പെടുമോ എന്നത് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്.

Leave a comment