ഫേസ്ബുക്ക് കീഴടക്കി ലാലിഗ മത്സരങ്ങളുടെ കാഴ്ചക്കാർ
കഴിഞ്ഞ ബാഴ്‌സലോണ മത്സരം ഒരേ സമയം ലൈവായി കണ്ടത് 188000 ആരാധകർ.അത്പോലെ തന്നെ റയൽ മാഡ്രിഡ് മത്സരം കണ്ടത് 113000 ആരാധകരാണ് ഒരേ സമയം ഉയർന്ന ലൈവ് കൗണ്ട് രേഖപ്പെടുത്തിയത്.ഒരേ സമയം വന്ന ലൈവ് ആയത് കൊണ്ട് ഈ സംഖ്യ വളരെ വലുതാണ്. എന്നാൽ അതിനേക്കാൾ കൗതുകമുണർത്തുന്ന കാര്യം. ആകെ പ്രേക്ഷകരുടെ കാര്യത്തിൽ റയൽ മാഡ്രിഡ് മത്സരം 42 ലക്ഷം ആളുകളാണ് കണ്ടത് ഇതുവരെ ബാഴ്‌സലോണ മത്സരം 53 ലക്ഷം ആളുകളും. ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് കിട്ടുന്ന അത്രയും വരുമിത്.
കഴിഞ്ഞ വർഷം സോണിയുടെ 37 million എന്ന ഓഫർ പിന്തള്ളി കൊണ്ടാണ് ഫേസ്ബുക്ക് 5 വർഷത്തേക്ക് കരാർ നേടിയത്. 75 മില്യൺ ആയിരുന്നു ഫേസ്ബുക്ക് നൽകിയത്. ആദ്യം ആരാധകർ വിമര്ശനം ഉന്നയിച്ചിരുന്നു എങ്കിലും പിന്നീട് ഫേസ്ബുക്ക് ജനപ്രീതിയാർജിക്കുന്നതാണ് കാണാനവുന്നത്. കാണാൻ കഴിയാതെ നഷ്ടപ്പെട്ട മത്സരങ്ങൾ പിന്നീട് ഒഴിവ് സമയം കിട്ടുമ്പോൾ വീണ്ടും കാണാം എന്നതാണ് ഫേസ്ബുക്കിന്റെ മറ്റൊരു പ്രത്യേകത.