ഇനിയുള്ള എല്ലാ മല്‍സരങ്ങളും ഞങ്ങള്‍ ഫൈനല്‍ മല്‍സരങ്ങള്‍ പോലെ പരിഗണിക്കും-
അത്ലറ്റിക്കോ ബിലിഭാവോയുമായുള്ള മല്‍സരം സമനിലയില്‍ കലാശിച്ചതിന് ശേഷം ഇനിയുള്ള അവശേഷിക്കുന്ന എല്ലാ ലാ ലിഗ മത്സരങ്ങളെയും ഫൈനൽ പോലെ പരിഗണിക്കണമെന്ന് ഡിയഗോ സിമിയോണി,തന്റെ അത്ലറ്റിക്കോ മാഡ്രിഡ് കളിക്കാരോട് പറഞ്ഞു.അദ്ദേഹത്തിന്റെ അത്ലറ്റിക്കോയിലെ എട്ടര വര്‍ഷത്തെ പ്രവര്‍ത്തന കാലത്ത് അത്ലറ്റിക്കോ സാധാരണ ക്ലബ് എന്ന ലേബല്‍ മാറിയിട്ട് ഇപ്പോള്‍ യൂറോപ്പിലെ തന്നെ മികച്ച ശക്തികളായി മാറിയിരിക്കുകയാണ്.
“ഇരു ടീമുകളും മികച്ച രീതിയില്‍ കളിച്ചു.അവര്‍ നന്നായി പൊസിഷന്‍ ഗെയിം കളിച്ചപ്പോള്‍ ഞങ്ങളുടെ താരങ്ങള്‍ ആകെ വേവലാതിപ്പെട്ടു.അവര്‍ സെക്കന്‍ഡ് ബോളിന് വേണ്ടി കാത്ത്നിന്നു.രണ്ടാം പകുതിയിൽ ഞങ്ങൾ ആ വിജയത്തോട് അടുത്തു.സാന്റിയാഗോ അരിയാസിന്ലഭിച്ച അവസരം മികച്ചതായിരുന്നു.ഇനിയുള്ള എല്ലാ മല്‍സരങ്ങളും ഞങ്ങള്‍ക്ക് ഫൈനല്‍ മല്‍സരങ്ങള്‍ പോലെയാണ്.”അദ്ദേഹം പറഞ്ഞു.