ബുണ്ടസ്ലിഗയില് ഇന്നലെ:ഔഗ്സ്ബര്ഗിന് വിജയം,സമനിലയില്‍ പിരിഞ്ഞ് ഷാല്‍ക്കെയും ലേവേര്കുസനും
ഇന്നലെ ബുണ്ടസ്ലിഗയില് നടന്ന ആദ്യ മല്‍സരത്തില്‍ ഔഗ്സ്ബര്ഗിന് വിജയം മെയിന്‍സിനെതിരെ വിജയം നേടി.മെയിന്‍സിന്റെ ഹോം ഗ്രൌണ്ടായ ഒപെല്‍ അരീനയില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിനാണ് ഔഗ്സ്ബര്ഗിന്റെ വിജയം.മല്‍സരം തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ വിജയ ഗോള്‍ നേടിയ ഔഗ്സ്ബര്‍ഗ് പിന്നീട് മല്‍സരത്തിലുടനീളം ലീഡ് കാത്തുസൂക്ഷിക്കുകയായിരുന്നു.ഫ്ലോറിയന്‍ നൈഡര്ലെച്നര് ഔഗ്സ്ബര്ഗിന്റെ ഗോള്‍ സ്കോറര്‍.
മറ്റൊരു മല്‍സരത്തില്‍ ഷാല്‍ക്കെയും ലേവേര്കുസനും സമനില നേടി.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്ന മല്‍സരത്തില്‍ പിന്നീട് ഷാല്‍ക്കെയ്ക്ക് വേണ്ടി ഡാനിയല്‍ കലിഗുരി(51) ഗോള്‍ നേടി.പെനാല്‍ട്ടിയിലൂടെ ആയിരുന്നു അദ്ദേഹം ഗോള്‍ നേടിയത്.മല്‍സരത്തിന്റെ 81ആം മിനുട്ടില്‍ തിരിച്ചടിച്ച ലേവേര്കുസന് സമനില നേടി.ജുവാന്‍ മിറാണ്ടായാണ് ലേവേര്കുസന് വേണ്ടി ഗോള്‍ നേടിയത്.
Gol bunuh diri Miranda membuat Schalke gagal meraih poin penuh meski unggul terlebih dahulu. Hasil ini membuat mereka sudah menjalani 13 laga tanpa kemenangan.
Saksikan cuplikan Schalke vs Leverkusen di Mola TV! Download segera!https://t.co/u0AJVy0rhP#BundesligaSSTV pic.twitter.com/c4fkNWgLBa
— SuperSoccer TV (@my_supersoccer) June 15, 2020