Foot Ball Top News

സൂപ്പര്‍താരങ്ങള്‍ ഇല്ലാതെയും വിജയം നേടി ബയേണ്‍ മ്യൂണിക്ക്

June 14, 2020

സൂപ്പര്‍താരങ്ങള്‍ ഇല്ലാതെയും വിജയം നേടി ബയേണ്‍ മ്യൂണിക്ക്

സൂപ്പര്‍താരങ്ങളായ തോമസ് മുള്ളര്‍,റോബര്‍ട്ട് ലെവണ്ഡോസ്കി എന്നിവരുടെ അഭാവാതില്‍ ആടിയുലഞ്ഞ ബയേണ്‍ അവസാന നിമിഷത്തില്‍ മോന്‍ഷന്‍ഗ്ലാഡ്ബാഷിനെതിരെ വിജയം നേടി മൂന്ന് പോയിന്‍റുകള്‍ കരസ്ഥമാക്കി.അലിയന്‍സ് അരീനയില്‍ നടന്ന മല്‍സരം 2-1 നു ബയേണ്‍ മ്യൂണിക്ക് വിജയിച്ചു.ബയേണിന് വേണ്ടി ജോഷുവാ സിര്‍ക്സി,ലിയോണ്‍ ഗോറട്ട്സ്ക എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മോന്‍ഷന്‍ഗ്ലാഡ്ബാഷിന് വേണ്ടി ഗോള്‍ നേടിയത് മ്യൂണിക്ക് താരം ബെഞ്ചമിന്‍ പവാര്‍ഡ് ആണ്.

 

തോമസ് മുള്ളര്‍,റോബര്‍ട്ട് ലെവണ്ഡോസ്കി എന്നിവര്‍ കഴിഞ്ഞ മല്‍സരത്തില്‍ യെല്ലോ കാര്‍ഡ് കണ്ട് സസ്പെന്‍ഷന്‍ ലഭിച്ചതിനാല്‍ മ്യൂണിക്കിന്‍റെ പ്രകടനം മോശം ആയിരുന്നു.സൂപ്പര്‍ താരമായ ഫെലിപ്പെ കുട്ടിഞ്ഞോ പരിക്ക് മൂലം വിശ്രമത്തില്‍ ആണെന്നുള്ളതും അവര്‍ക്ക് തിരിച്ചടിയായി.മല്‍സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും 86ആം മിനുട്ടില്‍ ഓണ്‍ ഗോള്‍ നേടിയ പവാര്‍ഡിന്‍റെ അസിസ്റ്റില്‍ ലിയോണ്‍ ഗോറട്ട്സ്ക ഗോള്‍ നേടി ബയേണ്‍ മ്യൂണിക്കിന്‍റെ വില കാത്തു.

Leave a comment