ബെന്റെലര്‍ അരീനയില്‍ ഗോള്‍ ആറാട്ട്
ബുണ്ടസ്ലിഗയില് ഇന്ന് നടന്ന പാഡര്‍ബോണ്‍ vs വേര്‍ഡര്‍ ബ്രമന് മല്‍സരത്തില്‍ ആറ് ഗോളുകള്‍ പിറന്നു.ബെന്റെലര്‍ അരീനയില്‍ നടന്ന മല്‍സരത്തില്‍ പാഡര്‍ബോണ്‍ സ്വന്തം ഹോം ഗ്രൌണ്ടില് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി.5-1 നാണ് വേര്‍ഡര്‍ ബ്രമന്റെ വിജയം.ഡാവി ക്ലാസെന്,യൂയ ഒസാക്കോ,മാക്സിമിലിയന്‍ എഗ്ഗ്സ്റ്റൈന്,നിക്ലാസ് ഫുള്‍ക്രഗ് എന്നിവര്‍ വേര്‍ഡര്‍ ബ്രമന് വേണ്ടി ഗോളുകള്‍ നേടി.എതിര് ടീമില്‍ ആശ്വാസ ഗോള്‍ നേടിയത് അബ്ദുല്‍ഹാമിദ് സാബിരിയാണ്.
മല്‍സരത്തിന്റെ ആദ്യ പകുതി തീരുമ്പോള്‍ തന്നെ വേര്‍ഡര്‍ ബ്രമന് വിജയം ഉറപ്പിച്ചിരുന്നു.3-0നു മുന്നിട്ടു നില്‍ക്കുകയായിരുന്നു അവരപ്പോള്‍.66 ആം മിനുട്ടില്‍ അബ്ദുള്‍ ഹമീദ് സാബിരി പാഡര്ബോണിന് വേണ്ടി ആശ്വാസ ഗോള്‍ നേടി.തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുകയാണ് പാഡര്‍ബോണ്‍ ഇപ്പോള്‍. കഴിഞ്ഞ സീസണിലാണ് പാഡര്‍ബോണ്‍ രണ്ടാം ഡിവിഷനില്‍ നിന്നും ഫസ്റ്റ് ലീഗിലേക്ക് വന്നത്.






































