Foot Ball Top News

എക്സ്ട്രാ ടൈമില്‍ ഗോള്‍,ത്രിലര്‍ വിജയവുമായി വിയാറയല്‍

June 13, 2020

എക്സ്ട്രാ ടൈമില്‍ ഗോള്‍,ത്രിലര്‍ വിജയവുമായി വിയാറയല്‍

ലാലിഗയില്‍ ഇന്ന് നടന്ന സെല്‍റ്റ വിഗോ vs വിയാറയല്‍ മല്‍സരത്തില്‍ എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടി വിയാറയല്‍ വിലപ്പെട്ട മൂന്ന് പോയിന്‍റുകള്‍ സ്വന്തമാക്കി.സെല്‍റ്റ വിഗോയുടെ ഹോം ഗ്രൌണ്ടായ മുന്‍സിപ്പല്‍ ദി ബലൈഡോസ് സ്റ്റേഡിയത്തില്‍ ആയിരുന്നു മല്‍സരം.വിയാറയലിന് വേണ്ടി ഗോള്‍ നേടിയത് മാനു ട്രിഗോരാസാണ്.

 

 

ആദ്യ പകുതി സമനിലയിലാണ് പിരിഞ്ഞത്.പറയാന്‍ മാത്രം ഒന്നും ഇല്ലാതിരുന്ന ആദ്യ പകുതിയായിരുന്നു അത്.രണ്ടാം പകുതിയില്‍ പല താരങ്ങളെയും ഇറക്കി ഇരുടീമുകളും പൊരുതി.മല്‍സരത്തിന്റെ 67 ആം മിനുട്ടില്‍ വിന്‍സന്‍റ് ഇബോറയ്ക്ക് പകരം ഇറങ്ങിയ മാനു ട്രിഗോരാസാണ് കളിയുടെ ഗതി മാറ്റിമറച്ചത്.92ആം മിനുട്ടില്‍ ഗോള്‍  നേടി അദ്ദേഹത്തിന്റെ ടീമിന് വേണ്ടി വിലപ്പെട്ട മൂന്ന് പോയിന്‍റുകള്‍ നേടികൊടുത്തു.വിജയത്തോടെ വിയാറയല്‍ എട്ടാം സ്ഥാനത്തേക്ക് എത്തി.

Leave a comment