Foot Ball Top News

ഹോമില്‍ നാണംകെട്ട തോല്‍വിയുമായി ഹെര്‍ത്ത ബെര്‍ലിന്‍

June 13, 2020

ഹോമില്‍ നാണംകെട്ട തോല്‍വിയുമായി ഹെര്‍ത്ത ബെര്‍ലിന്‍

ഇന്ന് നടന്ന ബുണ്ടസ്ലിഗ മല്‍സരത്തില്‍ ഹോം മാച്ചില്‍ തോറ്റ് തുന്നംപാടി ഹെര്‍ത്ത ബെര്‍ലിന്‍.ഫ്രാങ്ക്ഫൂര്‍ട്ട് vs ഹെര്‍ത്ത ബെര്‍ലിന്‍ മല്‍സരം 4-1 നു ഫ്രാങ്ക്ഫൂര്‍ട്ട് വിജയിച്ചു.ഹെര്‍ത്ത ബെര്‍ലിനു വേണ്ടി പിയാതെക്ക് (24) ഗോള്‍ നേടിയപ്പോള്‍ ഫ്രാങ്ക്ഫൂര്‍ട്ടിന് വേണ്ടി ബാസ് ദോസ്ത് (51),ആന്ദ്രെ സില്‍വ (62,86),ഇവാന്‍ എന്‍ ഡിക്ക (68) എന്നിവര്‍ സ്കോര്‍ ചെയ്തു.മല്‍സരത്തിന്റെ   എക്സ്ട്രാ ടൈമില്‍ ഹെര്‍ത്ത സെന്‍റര്‍ ബാക്ക്   ഡെട്രിക്ക് ബോയാട്ട റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി.

 

 

 

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട ശേഷമാണ് ഹെര്‍ത്ത തകര്‍ന്നടിഞ്ഞത്.രണ്ടാം പകുതിയില്‍ വര്‍ധിച്ച വീര്യത്തോടെ കളിച്ച ഫ്രാങ്ക്ഫൂര്‍ട്ട് വിജയം തിരിച്ചുപിടിച്ചു.വിജയത്തോടെ ഫ്രാങ്ക്ഫൂര്‍ട്ട് പോയിന്‍റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്തേക്ക് കയറി,തോറ്റ ഹെര്‍ത്ത ബെര്‍ലിന്‍ തൊട്ടുപുറകെ പത്താം സ്ഥാനതാണ്.

Leave a comment