വോള്‍ഫ്സ്ബര്‍ഗിന്റെ കൈയില്‍ നിന്നും സമനില പിടിച്ചുവാങ്ങി ഫ്രെയ്ബര്‍ഗ്
ഇന്ന് വോള്‍ഫ്സ്ബര്‍ഗിന്റെ ഹോം ഗ്രൌണ്ടായ വോള്വ്സ്വാഗന് അരീനയില്‍ നടന്ന മല്‍സരത്തില്‍ വോള്‍ഫ്സ്ബര്‍ഗ് vs ഫ്രെയ്ബര്‍ഗ് മല്‍സരം സമനിലയില്‍ പിരിഞ്ഞു.ഇരു ടീമുകളും ഈരണ്ട് ഗോളുകള്‍ വീതം നേടി.വൌട്ട് വെഘോര്‍സ്റ്റ് വോള്‍ഫ്സ്ബര്‍ഗിന് വേണ്ടി രണ്ട് ഗോള്‍ നേടിയപ്പോള്‍ ലൂക്കാസ് ഹോളര്‍,റോളണ്ട് സലായി എന്നിവര്‍ ഫ്രെയ്ബര്‍ഗിന് വേണ്ടി ഗോള്‍ നേടി.
മല്‍സരത്തിന്റെ പതിനാലാം മിനുട്ടില്‍ റെനാട്ടോ സ്റ്റേഫന്‍ നല്കിയ അസിസ്റ്റില്‍ വൌട്ട് വെഘോര്‍സ്റ്റ് ഗോള്‍ നേടി.27 ആം മിനുട്ടില്‍ വോള്‍ഫ്സ്ബര്‍ഗിന് ലഭിച്ച പെനാല്‍ട്ടി ഗോളാക്കി വൌട്ട് വെഘോര്‍സ്റ്റ് പിന്നേയും താരമായി.ആദ്യ പകുതിയുടെ അവസാന വിന്‍സെന്‍സൊ ഗ്രിഫോ നല്കിയ അസിസ്റ്റില്‍ ലൂക്കാസ് ഹോളര്‍ ഗോള്‍ നേടി.രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ റോളണ്ട് സലായ് നേടിയ ഗോളില്‍ സമനില പിടിച്ചു ഫ്രെയ്ബര്‍ഗ്.






































