Foot Ball Top News

ജര്‍മന്‍ ബുന്ധസ്ലിഗയില്‍ ഇന്ന് രണ്ടും കല്‍പ്പിച്ച് ഡോര്‍ട്ട്മുണ്ടും ഡ്യൂസെൽഡോർഫും

June 13, 2020

ജര്‍മന്‍ ബുന്ധസ്ലിഗയില്‍ ഇന്ന് രണ്ടും കല്‍പ്പിച്ച് ഡോര്‍ട്ട്മുണ്ടും ഡ്യൂസെൽഡോർഫും

ഈ സീസണിൽ ബുണ്ടസ്ലിഗ വിജയിക്കാൻ ബോറുസിയ ഡോർട്മണ്ടിന് ഒരു അത്ഭുതം ആവശ്യമാണ്, അതേസമയം ഫോർച്യൂണ ഡ്യൂസെൽഡോർഫ് പട്ടികയുടെ താഴതാണ്.അതിനാല്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് ഡ്യൂസെൽഡോർഫിന്‍റെ  ഹോം ഗ്രൌണ്ടായ എസ്പ്രിറ്റ് അരീനയില്‍ വച്ച് നടക്കുന്ന മല്‍സരം തീ പാറുമെന്ന് ഉറപ്പ്.

 

 

നിലവില്‍ ഡ്യൂസെൽഡോർഫ് പോയിന്‍റ് ടേബിളില്‍ പതിനാറാം  സ്ഥാനതാണ്.ഇനിയുള്ള മല്‍സരങ്ങള്‍ ജയിച്ച് റെലഗേഷന്‍ സോണില്‍ നിന്നും പുറത്ത് കടക്കുക എന്നത് മാത്രമായിരിക്കും അവരുടെ മനസ്സില്‍.ഡോര്‍ട്ട്മുണ്ട് ആകട്ടെ നിലവില്‍ രണ്ടാം സ്ഥാനത്തും,ബയേണ്‍ മ്യൂണിക്കുമായി പോയിന്‍റ് വ്യത്യാസം കുറക്കാനുള്ള പ്രവര്‍ത്തിയിലാണ് ഇപ്പോള്‍ അവര്‍.ഈ മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടാവില്ല.ഇന്ന് സമനിലയോ അല്ലെങ്കില്‍ തോല്‍വിയോ ഏറ്റുവാങ്ങിയാല്‍ ഡോര്‍ട്ട്മുണ്ടിന് ഈ സീസണിലെ ഭൂന്ധസ്ലിഗ കിരീടം എന്നന്നേക്കുമായി മറക്കാം.

Leave a comment