സമനിലയില്‍ പിരിഞ്ഞ് വലന്‍സിയ vs ലേവാന്തേ മല്‍സരം
വലന്‍സിയ vs ലേവാന്തേ മല്‍സരം സമനിലയില്‍ പിരി
ഞ്ഞു.ഇരു ടീമുകളും ഓരോ ഗോള്‍ നേടിയ മല്‍സരത്തില്‍ ലേവാന്തേയുടെ റോജര്‍ മാര്‍ട്ടിക്ക് റെഡ് കാര്‍ഡ് ലഭിച്ചത് അവര്‍ക്ക് വിനയായി.വലന്‍സിയയുടെ ഹോം ഗ്രൌണ്ടായ മെസ്റ്റല്ലയില്‍ നടന്ന മല്‍സരം തീരുമാനിച്ചുറപ്പിച്ച പോലെ നടന്നത് അടച്ചിട്ട സ്റ്റേഡിയത്തിലാണ്.
മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.രണ്ടാം പകുതിയില്‍ ലേവാന്തയുടെ സ്ട്രൈകര്‍ റോജര്‍ മാര്‍ട്ടി രണ്ടാം യെല്ലോ കാര്‍ഡ് കണ്ട് മല്‍സരത്തില്‍ നിന്നും പുറത്തായി.89 ആം മിനുട്ടില്‍ ജോസ് ലൂയിസ് ഗയയുടെ അസിസ്റ്റില്‍ റോഡ്രിഗോ ഗോള്‍ നേടി വലന്‍സിയയെ മുന്നിലെത്തിച്ചു.എന്നാല്‍ വലന്‍സിയയുടെ സന്തോഷം അധിക കാലം നീണ്ടുനിന്നില്ല.എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ നിന്ന് ഗോള്‍ നേടി ലേവാന്തയ്ക്ക് ഗോണ്‍സലോ മെറെലോ സമനിപിടിച്ചുകൊടുത്തു.






































