Foot Ball Top News

ലാലിഗയില്‍ ഇന്ന് തുല്യശക്തികളുടെ പോരാട്ടം

June 12, 2020

ലാലിഗയില്‍ ഇന്ന് തുല്യശക്തികളുടെ പോരാട്ടം

ലാലിഗയില്‍ ഇന്ന് രാത്രി ഇന്ത്യന്‍ സമയം 11 മണിക്ക് ഗെറ്റാഫെ ഗ്രനാഡയെ നേരിടും.മല്‍സരം ഗ്രനാഡയുടെ ഹോം ഗ്രൌണ്ടായ ലോസ് കാര്‍മീന്‍സില്‍ നടക്കും.പോയിന്‍റ് ടേബിളില്‍ ഗ്രനാഡ ഒന്‍പതാം സ്ഥാനത്തും ഗെറ്റാഫെ അഞ്ചാം സ്ഥാനതാണ്.വിജയിക്കുകയാണെങ്കില്‍ ഗെറ്റാഫെ നാലാം സ്ഥാനത്തേക്ക് എത്തുകയും ഗ്രനാഡ എട്ടാം സ്ഥാനത്തേക്കും നീങ്ങും.കഴിഞ്ഞ സീസണില്‍ ലഭിക്കാതെ പോയ ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്‍റ് ഈ സീസണില്‍ നേടാന്‍ ആയിരിക്കും ഗെറ്റാഫേയുടെ ലക്ഷ്യം.

 

മറ്റൊരു മല്‍സരത്തില്‍ വലന്‍സിയ ലേവാന്തയെ നേരിടും.ലേവാന്തേ ഇപ്പോള്‍ ലീഗില്‍ പതിമൂന്നാം സ്ഥാനതാണ് ഉള്ളത്.വലന്‍സിയ അത്ലറ്റിക്കോ മാഡ്രിഡിന് താഴെ ഏഴാം സ്ഥാനത്തും.നാളെ രാവിലെ ഇന്ത്യന്‍ സമയം രാവിലെ ഒന്നരക്കാണ് മല്‍സരം,നടക്കുന്നത് വലന്‍സിയയുടെ ഹോം ഗ്രൌണ്ടായ മെസ്റ്റല്ലയില്‍ വച്ചാണ്.ലീഗിലെ അതികായന്‍മാരായ റയല്‍ മാഡ്രിഡ്,ബാഴ്സലോണ,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരുടെ മല്‍സരം ഈ ഞായറാഴ്ചയാണ്.

Leave a comment