Foot Ball Top News

അര്‍ജന്‍റൈന്‍ യുവതാരത്തിനെ സ്കൌട്ട് ചെയാനൊരുങ്ങി ബാഴ്സലോണ

June 12, 2020

അര്‍ജന്‍റൈന്‍ യുവതാരത്തിനെ സ്കൌട്ട് ചെയാനൊരുങ്ങി ബാഴ്സലോണ

തിയാഗോ അൽമാഡയെക്കുറിച്ച് ബാഴ്‌സലോണ സൈന്‍ ചെയാന്‍ വേണ്ടി  താല്‍പര്യപ്പെടുന്നതായി  വെലസ് സാർസ്‌ഫീൽഡ് മാനേജർ പാബ്ലോ കവല്ലെറോ വെളിപ്പെടുത്തി.അര്‍ജന്‍റൈന്‍ ക്ലബാണ് വെലെസ് സാര്‍സ്ഫീള്‍ഡ്.19 വയസുള്ള അല്‍മാഡ കഴിഞ്ഞ സീസണിലാണ്  വെലസ് സാര്‍സ്ഫീല്‍ഡിന് അരഞേറ്റം കുറിച്ചത്.ഇപ്പോള്‍ അദ്ദേഹം സാര്‍സ്ഫീല്‍ഡിന് വേണ്ടി ഏകദേശം  50 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.

 

പാബ്ലോ കവല്ലെറോ ടി‌എന്‍‌ടി നടത്തിയ അഭിമുഘത്തില്‍ പറഞ്ഞിതങ്ങനെ “ബാഴ്സ ഞങ്ങളുടെ ടെക്നിക്കല്‍ സ്റ്റാഫുമായി സംസാരിച്ചിട്ടുണ്ട്.അധികപക്ഷവും വലിയ  ഓഫര്‍ നല്‍കുകയാണെങ്കില്‍   ഞങ്ങള്‍ സ്വീകരിക്കാനാണ് സാധ്യത.എന്നാല്‍ അല്‍മാഡയ്ക്കും   സമയം നല്‍കേണ്ടത് അത്യാവശ്യമാണ്.അവന്‍ വളരെ ചെറുപ്പം ആണ്.അവന്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.”2023 വരെയാണ് വെലെസ് സാര്‍സ്ഫീള്‍ഡുമായി അല്‍മാഡയ്ക്ക് കരാര്‍ ഉള്ളത്.ബാഴ്സയ്ക്ക് പുറമെ അത്ലറ്റിക്കോ മാഡ്രിഡും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും അല്‍മാഡയെ സൈന്‍ ചെയ്യാന്‍ നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു എന്നും വാര്‍ത്തകള്‍ ഉണ്ട്.

Leave a comment