മിറാലെം പിജാനിക്കിന് താക്കീത് നല്‍കി മൗറീഷ്യോ സാരി
ടീം പദ്ധതികളിൽ സ്ഥാനം നിലനിർത്തണമെങ്കിൽ ഒരു മികച്ച കളിക്കാരന്റെ മനോഭാവം കാണിക്കണമെന്ന് യുവന്റസ് ബോസ് മൗറീഷ്യോ സാരി മിഡ്ഫീൽഡർ മിറാലെം പിജാനിക്കിനോട് പറഞ്ഞു.30 കാരനായ പിജനിക്ക് ഈ സീസണിൽ യുവന്‍റസിന് വേണ്ടി 32 തവണ കളിച്ചതില്‍ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി.
“മിറാലെം ഒരു മികച്ച കളിക്കാരനാണ്.ഇനി മുതല്‍ അദ്ദേഹം ചെയ്തത് പോലെ നാലോ അഞ്ചോ മല്‍സരങ്ങളില്‍ മോശം പ്രകടനം കാഴ്ച്ചവക്കാന്‍ ഇനി പറ്റില്ല.ഞാൻ അവനോടു സംസാരിച്ചു,ചില മോശം മത്സരങ്ങളിൽ നിന്ന് കരകയറാൻ അദ്ദേഹത്തിന് കഴിയുന്നില്ല.” അദ്ദേഹം സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു.ഇത്രയും പറഞ്ഞ സാരി നിലവില്‍ റൊണാള്‍ഡോയേയും ഡിബാലയേയും ഒരു ടീമില്‍ കളിപ്പിക്കുന്നത് ശ്രമകരമായ ജോലി ആണെന്നും അദ്ദേഹം പറഞ്ഞു.






































