ഡേവിസിനെ വലിയ വായില്‍ പുകഴ്ത്തി കോച്ച് ഹാന്‍സി ഫ്ലിക്ക്
ബയേൺ മ്യൂണിച്ച് ഹെഡ് കോച്ച് ഹാൻസി ഫ്ലിക് ഫുൾ ബാക്ക് അൽഫോൻസോ ഡേവിസിനെ വാ തോരാതെ പ്രശംസിച്ചു.കഴിഞ്ഞ വർഷം ജനുവരിയിൽ വാൻകൂവർ വൈറ്റ്കാപ്സിൽ നിന്ന് വിംഗറായി ഒപ്പിട്ട കാനഡ താരം ഈ സീസണിൽ യൂറോപ്പിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് ആയി മാറുകയും 2025 വരെ കരാർ നീട്ടി ലഭിക്കുകയും ചെയ്തു.
ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിൽ ഫ്ലിക്ക് ഡേവിസിനെ കുറിച്ച് പറഞ്ഞിതങ്ങനെ “പിച്ചിലെ വേഗതയ്‌ക്ക് പുറമേ, പ്രതിരോധത്തിലും അദ്ദേഹം വളരെ സമർത്ഥനാണ്.ഇപ്പോൾ, അവൻ ആക്രമണത്തിൽ ഗോളുകൾ നേടാന്‍ ടീമിനെ സഹായിക്കുകയും സ്വയം ഗോള്‍ നേടുകയും ചെയ്യുന്നു.അവൻ വളരെ നല്ല പാതയിലാണ്. അവൻ ചെറുപ്പമാണ്,അവന് പഠിക്കാനും വളരാനും ഒരുപാട് ആഗ്രഹം ഉണ്ട്.”






































