ആദ്യം ഒന്ന് വിയര്‍ത്തെങ്കിലും റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗ് പഠിച്ചെടുത്തു – നൂനോ ഗോമസ്
സെരി എ ഫുട്ബോളിൻറെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ തുടക്കത്തിൽ പാടുപെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ വളരെയധികം മെച്ചപ്പെട്ടു എന്ന് മുന്‍ പോര്‍ച്ചുഗീസ് താരമായ ന്യൂനോ ഗോമസ്.സീരി എയില്‍ റൊണാള്‍ഡോ നേടിയ ഗോളിനെക്കാള്‍ സ്കോര്‍ ചെയ്തത് സിറോ ഇമ്മോബൈല്‍ മാത്രമാണ്.ഈ സീസണില്‍ റൊണാള്‍ഡോ 22 മല്‍സരങ്ങളില്‍ നിന്നും 21 ഗോളുകള്‍ നേടിയിട്ടുണ്ട്.
2000 ന് മുന്‍പ് മുതല്‍ 2005 വരെ എല്ലാ മികച്ച കളിക്കാരും ഇറ്റലിയിലായിരുന്നു. ഇറ്റാലിയൻ ക്ലബ്ബുകൾ വളരെ ശക്തമായിരുന്നു, എൺപതുകളിൽ, അവർ ഏകദേശം എല്ലാ വർഷവും യൂറോപ്പിയന്‍ കിരീടം വിജയിച്ചിരുന്നു. മാനേജർമാർ ഏറ്റവും ഉയർന്ന തലത്തിലായിരുന്നു അകാലത്ത്.ഞാനും വളരെ ബുദ്ധിമുട്ടിയിരുന്നു.അധികം സ്പേസ് നമുക്ക് ലഭിക്കുകയില്ല.ആദ്യം റൊണാള്‍ഡോയും ഒന്ന് വിയര്‍ത്തെങ്കിലും ഇപ്പോള്‍ അദ്ദേഹം അവിടെ മികച്ച ഫോമിലാണ്.”നൂനോ ഗോമസ് പെര്‍ഫോം ന്യൂസിനോട് പറഞ്ഞു.