റൊണാള്‍ഡോ മൈക്കല്‍ ജോര്‍ഡനെ പോലെ എല്ലാ കാര്യങ്ങളിലും ഒന്നാമന് ആകണം – റോഡ്രിഗോ ടെല്ലോ
ക്രിസ്റ്റിയാനോ റൊണാള്‍ഡോ എല്ലാ കാര്യങ്ങളും മല്‍സരബുദ്ധിയോടെയാണ് കാണുന്നത് എന്ന് അദ്ദേഹത്തിന്റെ മുന്‍ സ്പോര്‍ട്ടിങ് ടീം അങ്കമായ റോഡ്രിഗോ ടെല്ലോ.അദ്ദേഹത്തിന്റെ ഈ സ്വഭാവം വിശ്വവിഖ്യാതനായ മൈക്കല്‍ ജോര്‍ഡനുമായി റൊണാള്‍ഡോയെ താരതമ്യം ചെയ്യാന്‍ കഴിയും എന്നും ടെല്ലോ അഭിപ്രായപ്പെട്ടു.മൈക്കല്‍ ജോര്ഡന് തന്റെ കരിയറില്‍ ഏത് സമയവും തന്റെ പ്രകടനം മികച്ചതാക്കന്‍ ശ്രമിക്കാറുണ്ട്.
“അദ്ദേഹത്തെപ്പോലുള്ള ഒരു ഫുട്ബോൾ കളിക്കാരന്റെ ടീം അംഗമാകാൻ എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാനസികാവസ്ഥ 17 വയസ്സുള്ള ആൺകുട്ടിയുടെ മനോഭാവത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.ഞങ്ങള്‍ ഇടവേളയില്‍ വേറെ ചില കായികയിനങ്ങള്‍ കളിക്കാറുണ്ട്,എല്ലാ കളികളിലും റൊണാള്‍ഡോ ആയിരിക്കും എന്നെകാള്‍ മികച്ചവന്‍.ഇത് എന്നെ ഓര്‍മിപ്പിച്ചത് മൈക്കല്‍ ജോര്‍ഡനെ ആണ്.എല്ലാ കാര്യവും മല്‍സരബുദ്ധിയോടെ കാണുന്ന ആളാണ് മൈക്കല്‍ ജോര്‍ഡനും.”2001 നും 2007 നും ഇടയിൽ ആറ് വർഷം സ്പോർട്ടിംഗിൽ ചെലവഴിച്ച ടെല്ലോ റെക്കോർഡിനോട് പറഞ്ഞു.