ഹാരി കെയ്ന്‍ ആഴ്ച്ചയില്‍ മൂന്ന് മല്‍സരങ്ങള്‍ കളിക്കുമെന്ന് പ്രതീക്ഷിക്കരുത്-പോള്‍ റോബിന്‍സണ്‍
ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയിനിന് ആഴ്ചയിൽ മൂന്ന് മത്സരങ്ങൾ കളിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് പോൾ റോബിൻസൺ. ജോസ് മൗറീഞ്ഞോ ഹാരി കെയ്നിനെ പിച്ചിലേക്ക് ഇറക്കുന്നത് ശ്രദ്ധാപൂർവ്വം ആലോചിച്ചതിന് ശേഷം മാത്രം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജനുവരി 1 നു സതാംപ്റ്റനുമായുള്ള മല്‍സരത്തില്‍ ഹാംസ്ട്രിങിന് പരിക്കേറ്റത്തിന് ശേഷം അദ്ദേഹം ഇതുവരെ കളിച്ചിട്ടില്ല.
“ഹാരി കെയിനിന് എത്രത്തോളം മല്‍സരങ്ങളില്‍ പങ്കെടുക്കാം കഴിയുമെന്ന് നമുക്കറിയില്ല.ആഴ്ച്ചയില്‍ മൂന്ന് കളികള്‍ അദ്ദേഹത്തിന് താങ്ങാന്‍ കഴിയുമോ എന്ന് അര്‍ക്കറിയാം.എല്ലാ ആഴ്ചയിലും ഓരോ കളികള്‍ വീതം പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഭാഗ്യം ആണെന്ന് ഞാന്‍ കരുതും.തീരുമാനങ്ങള്‍ വളരെ തന്ത്രപൂര്‍വം എടുകേണ്ടതാണ്.ജോസ് മോറിഞ്ഞോ മല്‍സരങ്ങളുടെ തിരക്കിന് അനുസരിച്ച് തക്കതായ പരിഹാരം കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”പോള്‍ റോബിന്‍സണ്‍ സ്കൈ സ്പോര്ട്സിനോട് പറഞ്ഞു.