Foot Ball Top News

ബാഴ്സലോണയെ താഴെ ഇറക്കുന്നതിന് വേണ്ടിയായിരുന്നു റൊണാള്‍ഡോയെ റയല്‍ സൈന്‍ ചെയ്തത് – എസ്റ്റേബാന്‍ ഗ്രനേറോ

June 4, 2020

ബാഴ്സലോണയെ താഴെ ഇറക്കുന്നതിന് വേണ്ടിയായിരുന്നു റൊണാള്‍ഡോയെ റയല്‍ സൈന്‍ ചെയ്തത് – എസ്റ്റേബാന്‍ ഗ്രനേറോ

2009 ല്‍ ബാഴ്സലോണ ട്രെബിള്‍ നേടിയപ്പോള്‍ റയല്‍ മാഡ്രിഡിന് ഉടനടി തീരുമാനം എടുക്കേണ്ടി വന്നെന്ന് മുന്‍ റയല്‍ മാഡ്രിഡ് താരമായ എസ്റ്റേബാന്‍ ഗ്രനേറോ.അകാലത്ത് ബാഴ്സലോണ അവരുടെ കളിയഴക് കൊണ്ട് ലോകം കീഴടക്കുകയായിരുന്നു.എത്രയും പെട്ടെന്ന് പ്രതികരിക്കാന്‍ റയല്‍ ബാധ്യസ്ഥരായി.അടുത്ത സമ്മറില്‍ ഏകദേശം 350 മില്യണ്‍ ഡോളര്‍ ചിലവാക്കി റയല്‍ അവരുടെ ടീമിനെ പുതുക്കി.മൊത്തത്തില്‍ റയല്‍ ഒന്‍പത് പുതിയ കളിക്കാരെ ടീമിലെടുത്തു.

 

 

“ഞാന്‍ എന്‍റെ കുട്ടിക്കാലം മുതല്‍ റയല്‍ മാഡ്രിഡിനെ പിന്തുണക്കുന്നുണ്ട്.റയലില്‍ കളിക്കുക എന്നത് എന്‍റെ ജീവിതാഭിലാഷം ആയിരുന്നു.ഞാന്‍ ടീമിലെത്തിയപ്പോള്‍ ബാഴ്സ അവിടെ കത്തി നില്‍ക്കുകയായിരുന്നു.അവരെ കോപ ഡെല്‍ റിയയില്‍ തോല്‍പ്പിച്ചത് വളരെ നല്ല ഓര്‍മയായി എന്‍റെ മനസ്സില്‍ നിലനില്‍ക്കും.റൊണാള്‍ഡോ വന്നതിന് ശേഷമാണ് ഞങ്ങളുടെ ടീം ആഗ്രസീവ് ആയി മാറിയത്.അദ്ദേഹം റയല്‍ കണ്ടത്തില്‍ വച്ച് മികച്ച താരങ്ങളില്‍ ഒരാളാണ്.” ഗ്രനേറോ ഗോളിനോട് പറഞ്ഞു.

Leave a comment