Foot Ball Top News

പ്രതിഷേധിക്കാന്‍ ബയേണ്‍ മ്യൂണിക്കിനെ നിര്‍ബന്ധിച്ച് ജോഷ്വ കിമ്മിച്ച്

June 4, 2020

പ്രതിഷേധിക്കാന്‍ ബയേണ്‍ മ്യൂണിക്കിനെ നിര്‍ബന്ധിച്ച് ജോഷ്വ കിമ്മിച്ച്

ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ ബയേൺ മ്യൂണിക്ക്  സംയുക്ത പ്രതിഷേധം ആലോചിക്കുന്നതായി വാര്‍ത്ത.കളിക്കാർക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ നിന്നു കൊണ്ട് പ്രതിഷേധിക്കുന്നതിന്  നേതൃത്വം നല്‍കാന്‍ ജോഷ്വ കിമ്മിച്ച് താൽപ്പര്യപ്പെടുന്നത്തായും വാര്‍ത്തകള്‍ ഉണ്ട്.ജേഡന്‍ സാഞ്ചോ,അഛ്രഫ് ഹക്കിമി,വെസ്റ്റണ്‍ മക്കന്‍സി,മാര്‍ക്കസ് തുറാം എന്നിവര്‍ അമേരിക്കയില്‍ പോലീസിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഈ സംഭവങ്ങള്‍ ഇപ്പോള്‍ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷ്യന്‍ അന്വേഷിച്ച് വരുകയാണ്.

 

“ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ നിങ്ങൾക്ക് ഈ ലോകത്ത് ഒരു വലിയ ശക്തിയുണ്ട്. ഈ ഉത്തരവാദിത്വം ഞങ്ങൾക്ക് ഏറ്റെടുക്കണം.സാഞ്ചോ ചെയ്തതുപോലെ എന്തെങ്കിലും പറയണമെന്നുമാണ് എന്റെ അഭിപ്രായം, ”കിമ്മിച്ച് പറഞ്ഞു.എന്നാല്‍ ഇതുപോലെയുള്ള പ്രതിഷേധം വരേണ്ടത് ഒരു കളിക്കാരുടെ മാത്രം വായില്‍ നിന്നല്ല,എല്ലാ ടീമുകളിലെ കളിക്കാരും ഇതിനെതിരെ പോരാടണം.” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

 

 

 

Leave a comment