Foot Ball Top News

സൈനികസേവനം പൂര്‍ത്തിയാക്കി സ്പര്‍സിലേക്ക് തിരിച്ച് വരാനൊരുങ്ങി ഹ്യൂങ്-മിൻ സണ്‍.

June 4, 2020

സൈനികസേവനം പൂര്‍ത്തിയാക്കി സ്പര്‍സിലേക്ക് തിരിച്ച് വരാനൊരുങ്ങി ഹ്യൂങ്-മിൻ സണ്‍.

ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനികസേവനം അവസാനിച്ചതിനുശേഷം പ്രീമിയർ ലീഗിൽ ടോട്ടന്‍ഹാം  സ്പർസിനായി വീണ്ടും കളത്തിലിറങ്ങാന്‍   ഹ്യൂങ്-മിൻ സോണിന് ക്ഷമ തീരെ ഇല്ല എന്നു പറഞ്ഞു.രാജ്യം വിജയിച്ച 2018 ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തതിനാൽ എല്ലാ കൊറിയൻ പുരുഷന്മാരും പൂർത്തിയാക്കാൻ ബാധ്യസ്ഥരായ 21 മാസത്തെ കാലാവധിയിൽ നിന്ന് സണിനെ കൊറിയ  ഒഴിവാക്കിയിരുന്നു.

 

എന്നാല്‍ 28 വയസിന് മുന്‍പ് തന്നെ 4 ആഴ്ച്ച അടങ്ങുന്ന സൈനിക സേവനം അനുഷ്ട്ടിക്കാന്‍ സണ്ണിന് ആഗ്രഹം ഉണ്ടായിരുന്നു.”കഴിഞ്ഞ മൂന്ന് മാസങ്ങള്‍ വളരെയധികം തിരക്ക് ഉള്ളതായിരുന്നു.കഠിനം ആയിരുന്നു പട്ടാളസേവനം എങ്കിലും ഞാന്‍ വളരെ ആസ്വദിച്ച കാലഘട്ടം ആയിരുന്നു ഇത്.ഞാന്‍ ചെയ്ത പല കാര്യങ്ങളും രഹസ്യം ആയത് കൊണ്ട് മുഴുവനായും പറയാന്‍ കഴിയില്ല.പക്ഷേ ആവിടുത്തെ ആളുകള്‍ വളരെ നല്ലവര്‍ ആയിരുന്നു.”അദ്ദേഹം ടോട്ടന്‍ഹാം സ്പര്‍സിന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പറഞ്ഞു.

Leave a comment