ഔബ്മയെങ് ആഴ്സണലിന്റെ നിലവാരത്തെക്കാള്‍ കൂടുതലാണ് – ജൈമി കരാഘെര്
ആഴ്സണലിന്റെ നിലവാരത്തിനെക്കായിലും കൂടുതലാണ് ഔബ്മയെങിന്റെ നിലവിലെ ഫോം എന്ന് മുന്‍ ലിവര്‍പ്പൂള്‍ താരമായ ജൈമി കരാഘെര് പറഞ്ഞു.ആഴ്സണലില്‍ വന്നതിന് ശേഷം ഔബ്മയെങ് 97 മല്‍സരങ്ങളില്‍ നിന്നും 61 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ആഴ്സണലിന്റെ ഇപ്പോഴത്തെ പ്രശനം ഔബ്മയെങിനെ വില്‍ക്കണോ അതോ അടുത്ത സീസണില്‍ അദ്ദേഹത്തിനെ ഫ്രീ ഏജന്റ് ആകുക്കയോ എന്ന ആശങ്കയാണ്.
“ഇങ്ങനത്തെ കാര്യങ്ങള്‍ എപ്പോഴും നടക്കുന്നതാണ്.ലിവര്‍പൂളില്‍ സുവാരസ് കളിച്ചിരുന്ന കാലത്തും ടീമിന്റെ നിലവാരത്തിനെക്കാള്‍ മെച്ചമായിരുന്നു അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ്.ലിവര്‍പൂളിന് അകാലത്ത് പോയിന്റ് ടെബളില്‍ ആദ്യ നാല് സ്ഥാനത്തെതാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു.അതിന് അവര്‍ സുവാരസിനെ ക്ലബില്‍ തുടരാന്‍ നിര്ബന്ധിക്കുകയുണ്ടായിരുന്നു.ഞാന്‍ ആണെങ്കില്‍ ഔബ്മയെങ്ങിനെ വില്‍ക്കില്ല.ഇകാലത്ത് ഒരു ഗോള്‍ സ്കോററെ അങ്ങനെ ലഭിക്കുകയില്ല.” അദ്ദേഹം സ്കൈ സ്പോര്‍ട്ട്സിനോട് പറഞ്ഞു.






































