ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഞങ്ങള്‍ തയ്യാര്‍-കൈലര്‍ നവാസ്
തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള ശ്രമത്തിലാണ് പാരിസ് സെന്റ് ജര്‍മന്‍ എന്ന് ഗോൾകീപ്പർ കൈലര്‍ നവാസ് അഭിപ്രായപ്പെട്ടു.ചാമ്പ്യന്‍സ് ലീഗില്‍ അവസാന എട്ട് പതിപ്പുകളിൽ ഓരോന്നിലും ലിഗ് 1 ചാമ്പ്യന്മാർ നോക്കൗട്ട് ഘട്ടത്തിലെത്തിയിട്ടുണ്ടെങ്കിലും ക്വാർട്ടർ ഫൈനലിൽ കടക്കുന്നതിൽ പരാജയപ്പെട്ടു.ഈ സീസണില്‍ പിഎസ്ജി മികച്ച തിരിച്ചുവരവ് നടത്തി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.
“എനിക്കറിയാം ചാമ്പ്യൻസ് ലീഗ് നേടുക എന്നത് ബുദ്ധിമുട്ടാണ്, പക്ഷേ അത് അസാധ്യമല്ല. അതിനാൽ പോരാടാൻ ഞങ്ങൾ തയ്യാറാണ്,” നവാസ് പിഎസ്ജിയുടെ ഔദ്യോഗിക വെബ്സൈറ്റിനോട് പറഞ്ഞു.”ഞങ്ങളുടെ കളിക്കാര്‍ ഭയങ്ങര ആവേശത്തിലാണ്.ഈ മല്‍സരം ഞങ്ങളുടെ ആരാധകര്‍ക്കും ക്ലബിനും എത്ര മാത്രം പ്രധാനം ആണെന്ന് ഞങ്ങള്‍ക്ക് അറിയാം.ആ ഉത്തരവാദിത ബോധം കളിക്കാര്‍ക്കുണ്ട്.”






































