അര്‍സീന്‍ വെങ്കര്‍ ആഴ്സണലിന്റെ പ്രസിഡന്‍റ് ആയാല്‍ നന്നാകും-മാര്‍ട്ടിന്‍ കിയോവെന്‍
മുന്‍ ആഴ്സണല്‍ താരമായ മാര്‍ട്ടിന്‍ കിയോവെന്‍ ക്ലബിന്‍റെ പുതിയ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അര്‍സീന്‍ വെങ്കറെ നിയമിക്കണമെന്ന് അഭിപ്രായപ്പെട്ടു.ഇപ്പോഴത്തെ പ്രസിഡന്‍റ് ചിപ്സ് കേസ്വിക്ക് 15 കൊല്ലങ്ങളായി ആഴ്സണലിന്റെ പ്രസിഡന്‍റായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്.അര്‍സീന്‍ ആഴ്സണലിന് നല്ല ഒരു പ്രസിഡന്‍റ് ആകുമെന്നും എന്നാല്‍ ഈ ആഗ്രഹം നടക്കുമെന്ന് തനിക്ക് തോന്നുന്നിലെന്നും അദ്ദേഹം പറഞ്ഞു.ക്ലബിന്‍റെ ഓണറായ സ്റ്റാന്‍ ക്രിയോങ്കേ ആയിരിക്കും പ്രസിഡന്‍റ് ആവുക എന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
“സര്‍ ചിപ്സ് കേസ്വിക്ക് 15 കൊല്ലത്തോളം ഇവിടെ ഉണ്ടായിരുന്നു.അദ്ദേഹം പീറ്റര്‍ ഹില്‍വൂഡിന്‍റെ കാലത്തിനു ശേഷം മികച്ച രീതിയില്‍ ക്ലബിനെ നയിച്ചു.വെങ്കര്‍ തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.പക്ഷേ നടക്കാന്‍ സാധ്യത കുറവാണ്.അദ്ദേഹം വരില്ല എന്നു ഈ അടുത്ത് പറയുകയുണ്ടായി.”അദേഹം ടോക്ക് സ്പോര്‍ട്ടിനോട് പറഞ്ഞു.






































