ഇക്കാര്‍ഡിയുടെ സൈനിങ് പൂര്‍ത്തിയാക്കി പിഎസ്ജി
പാരീസ് സെന്റ് ജര്‍മന്‍ മൌറോ ഇക്കാർഡിയുടെ സ്ഥിരമായ സൈനിങ് പൂർത്തിയാക്കി.ഇന്റർ മിലാന് 50 മില്യണ്‍ യൂറോ കൂടാതെ അർജന്റീന സ്‌ട്രൈക്കർക്കായി 8 മില്യൺ യൂറോ ബോണസും പിഎസ്ജിയുടെന്ന് ലഭിച്ചു.ഈ സീസണില്‍ പിഎസ്ജിയില്‍ എത്തിയ ഇക്കാര്‍ഡി മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്.
പിഎസ്ജി സംഗതി ഒഫീഷ്യലായി അറിയിച്ച് കഴിഞ്ഞു.പാരീസിലെ സെന്റ് ജര്‍മന്‍റെ ചരിത്രത്തിലെ 16-ാമത്തെ അർജന്റീനിയൻ കളിക്കാരനാണ് റൊസാരിയോവില്‍ ജനിച്ച ഇക്കാര്‍ഡി.ഇതുവരെ പിഎസ്ജിക്ക് വേണ്ടി 31 മല്‍സരങ്ങള്‍ കളിച്ച ഇക്കാര്‍ഡി 20 ഗോളുകളും 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഈ സീസണില്‍ കളിച്ചതോടെ ലീഗ് 1 കിരീടജേതാവും കൂടി ആയിരിക്കുകയാണ് ഇക്കാര്‍ഡി.ട്രാന്‍സ്ഫറിന് ശേഷം ഇക്കാര്‍ഡിക്ക് ഇന്‍റര്‍ മിലാന്‍ നന്ദി പറയുകയും ഭാവിയിലേക്ക് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.ഇക്കാര്‍ഡി ഇന്‍റര്‍ മിലാനില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഒരു ടെലിവിഷന്‍ പ്രോഗ്രാമില്‍ ടീമിന്‍റെ മാനേജെമെന്റിനെ കുറിച്ചും താരങ്ങളെ കുറിച്ചും പറഞ്ഞത് വലിയ കോലാഹലം സൃഷ്ട്ടിച്ചിരുന്നു.






































