Foot Ball Top News

ബയേര്‍ണിന് സാനെയേ ആവശ്യമില്ല-വില്ലി സാഗ്നോല്‍

May 31, 2020

ബയേര്‍ണിന് സാനെയേ ആവശ്യമില്ല-വില്ലി സാഗ്നോല്‍

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലിറോയ്  സാനെയേ സൈന്‍ ചെയ്യുന്നത്  ബയേൺ മ്യൂണിക്ക്  ജാഗ്രത പാലിക്കണം എന്ന്  വില്ലി സാഗ്നോൾ തന്റെ മുൻ ക്ലബിനോട് പറഞ്ഞു.ബയേര്‍ണ്‍ മ്യൂണിക്കില്‍  ഒൻപത് വർഷം കളിച്ച സാഗ്നോൾ 250 ലധികം മല്‍സരങ്ങളിൽ പങ്കെടുക്കുകയും അഞ്ച് ബുണ്ടസ്ലിഗ കിരീടങ്ങളും  2001 ചാമ്പ്യൻസ് ലീഗും അവരെ നേടാന്‍  സഹായിക്കുകയും ചെയ്തു.

 

“അവന്‍ ബയെര്‍ണ്‍ മ്യൂണിക്കിന് പറ്റിയ കളിക്കാരന്‍ അല്ല.അവന്‍റെ ഫോമിന്  സ്ഥിരതയില്ല.എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ക്ലബിന് ഒട്ടും യോജിക്കുന്നില്ല. മാഞ്ചസ്റ്റർ സിറ്റിയിലും ദേശീയ ടീമിലും അദ്ദേഹത്തിന് ധാരാളം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.നമ്മള്‍ സാനെയ്ക്ക് 80 മില്യണ്‍ ചിലവാക്കുന്നതിന് പകരം 20 മില്യണ്‍ കൂടുതല്‍ ഉപയോഗിച്ച് കായി ഹവേര്‍റ്റ്സിനെ സൈന്‍ ചെയ്യുന്നതാണ്.”അദ്ദേഹം ആര്‍‌എം‌സിയോട് പറഞ്ഞു.

Leave a comment