Foot Ball Top News

ബെയിലിനെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിക്കാന്‍ സര്‍ അലക്സ് ഫെര്‍ഗൂസന് താല്‍പര്യം ഉണ്ടായിരുന്നു – ജോര്‍ജ് ബേര്‍ലി

May 29, 2020

ബെയിലിനെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിക്കാന്‍ സര്‍ അലക്സ് ഫെര്‍ഗൂസന് താല്‍പര്യം ഉണ്ടായിരുന്നു – ജോര്‍ജ് ബേര്‍ലി

ഓൾഡ് ട്രാഫോർഡിലെ തന്‍റെ  ഭരണകാലത്ത് അലക്സ് ഫെർഗൂസൺ എപ്പോഴും  മികച്ച യുവ പ്രതിഭകളേ ടീമിലേക്ക്  എടുക്കുമായിരുന്നു,ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൻ റൂണി തുടങ്ങിയവർ കൌമാരപ്രായത്തിലുള്ളപ്പോൾ തന്നെ ഫെർഗൂസൺ അവരെ ടീമിലെത്തിച്ചതാണ്.അലക്സ് ഫെർഗൂസൺ അന്നത്തെ സതാംപ്റ്റന്‍ താരമായിരുന്ന ഗരെത്ത് ബെയിലിനെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തിയതായി മുന്‍ സതാംപ്റ്റന്‍ മാനേജര്‍ ജോര്‍ജ് ബേര്‍ലി.

“മാഞ്ചസ്റ്റർ യുണൈറ്റഡിന്  അദ്ദേഹത്തിൽ താൽപ്പര്യമുണ്ടായിരുന്നു. ഒരു ഹോട്ടലിൽ പോയി സർ അലക്സിനോടും ചീഫ് എക്സിക്യൂട്ടീവിനോടും സംസാരിച്ചത് ഞാൻ ഓർക്കുന്നു.അവർ മൂന്നോ നാലോ മില്യണ്‍ യൂറോ വാഗ്ദാനം ചെയ്തു,എന്നാല്‍  ഞങ്ങൾ ഇതിനകം 12 മില്യൺ യൂറോയ്ക്കു  തിയോ വാൽക്കോട്ടിനെ നല്‍കിയിരുന്നു,അതിനാല്‍   ഞങ്ങൾ അതിന് സമ്മതിച്ചില്ല” ജോര്‍ജ് ബേര്‍ലി ദി അത്ലറ്റിക്കിനോടു പറഞ്ഞു.

Leave a comment